ഞാൻ നിന്നെ പ്രണയിക്കുകയാണ് പ്രിയേ.. നിന്റെ കവിളിൽ തലോടാൻ ആ മടിയിൽ അൽപനേരം കിടക്കാൻ ഞാൻ എന്നും കൊതിച്ചിരുന്നു.. നീ എപ്പോഴും എന്നോട് ചോതിച്ചിരുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇവിടെ കുറിക്കുന്നു..
എന്തിനു ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചു..?എപ്പോഴാണ് ഞാൻ നിന്നെ ആദ്യമായ് കണ്ടെത്? ആവോ എനിക്കോർമയില്ലാ..! (ഇത് നിന്നോട് പറയുമ്പോൾ സാധാരണ നീ എന്നോട് പറയാറുള്ള മറുപടി ഞാൻ അറിയാതെ ഓർത്തു പോകുന്നു )
"നീ എന്നെ സ്നേഹിക്കുന്നില്ല, ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ആ ദിവസം ഒർത്തിരുന്നേനെ."ഇതിനുള്ള എന്റെ ഉത്തരവും ഞാൻ ഇവിടെ ചേർക്കുന്നു
"എന്റെ സ്നേഹം കേവലം ഒരു ദിവസത്തിൽ ഒതുങ്ങുന്നതാണോ, നമ്മൾ സ്നേഹിച്ച ഈ കാലമത്രയും അതിൽ പെടില്ലേ ? അപ്പോൾ പിന്നെ കേവലം ഈ ഒരു ദിവസത്തിനു എന്ത് പ്രത്യേകത?")ആദ്യ സംസാരത്തിൽ തന്നെ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞുരുന്നു എന്നെനിക്കുറപ്പുണ്ട്. പിന്നീട് ഉണ്ടായ അനേകം ചാറ്റിങ്ങുകളിൽ നിന്ന് ഞാൻ നിന്നെ കൂടുതൽ മനസ്സിലാക്കി, എപ്പോഴോ ഒരിക്കൽ ഞാൻ മനസ്സിലാക്കി സ്നേഹിക്കാൻ ഓരാൾ ഇല്ലതിരുന്നതായിരുന്നു നിന്റെ പ്രശ്നം എന്ന്.
സ്നേഹിക്കാൻ ഒരാൾ ഇല്ലാത്തത് അത്ര വലിയ വേദന ആണോ ? ആവോ എനിക്കറിയില്ല, എന്നെ സ്നേഹിക്കാൻ എപ്പോഴും എന്റെ അമ്മ ഉണ്ടായിരുന്നു അനിയൻ ഉണ്ടായിരുന്നു പിന്നെ ആരൊക്കെയോ ഉണ്ടായിരുന്നു.ആ തിരിച്ചറിവിൽ നിന്ന് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി, ആദ്യം ഒരു നല്ല സുഹൃത്തായി മാത്രം ആയിരുന്നു ഞാൻ നിന്നെ സ്നേഹിച്ചിരുന്നത്. പിന്നെ പലപ്പോഴായി നിന്റെ ജീവിതത്തിൽ നീ അനുഭവിച്ച കഷ്ട്ടപ്പാടുകളും , ചീത്ത അനുഭവങ്ങളും വിഷമങ്ങളും എല്ലാം തുറന്നു പറഞ്ഞപ്പോൾ അറിയാതെ എന്റെ സ്നേഹം ബഹുമാനമായി.
എല്ലാ സത്യവും തുറന്നു പറഞ്ഞ ഒരു പെണ്ണിനെ ഞാൻ ഇതിനു മുൻപ് പരിചയപ്പെട്ടിട്ടിലയിരുന്നു, അത് കൊണ്ട് തന്നെ ഇതെനിക്കൊരു പുതിയ അനുഭവം ആയിരുന്നു.പിന്നീടു ഉണ്ടായ കൂടികഴ്ച്ചകളിൽ നിന്നും സംസാരങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു എന്ന് അതിൽ കൂടുതൽ നീ എന്നെയും..
കുറവുകൾ പരസ്പരം മനസ്സിലാക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സ്നേഹം ഉണ്ടാകുന്നത്.
ഇപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുകയാണ്, മറ്റെന്തിനെക്കാളും അധികം..!
No comments :
Post a Comment