ഇന്ന് ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നോ.. ആയിരിക്കാം.. അല്ല ആണ്.. ഇല്ലെങ്കിൽ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ഈ കാഴ്ച ഞാൻ കാണേണ്ടി വരില്ലായിരുന്നു.. ഇശ്വരൻ എന്നും എന്നോട് ഇത് തന്നെയാ ചെയ്തിരിക്കുന്നെ, നടക്കരുതെ എന്ന് ആഗ്രഹിക്കുന്നതൊക്കെ നടക്കും കാണരുതേ എന്ന് ആഗ്രഹിക്കുന്നതൊക്കെ കാണേണ്ടി വരും.. എന്തിനാ ഇശ്വരൻ ഇത്ര ക്രൂരൻ ആകുന്നത്..!
ആവോ അത് ആർക്കാ പറയാൻ ഒക്കുന്നെ ?? ആരോട് ചോതിച്ചാലും ഒരേ ഉത്തരം തന്നെ ഇശ്വരൻ എല്ലാം നല്ലതിന് വേണ്ടി മാത്രമാ ചെയ്യുന്നേ..!
എനിക്കറിയാം ഞാൻ ജനിച്ചപ്പോൾ തന്നെ ഇശ്വരൻ തീരുമാനിച്ചു കാണും ഞാൻ ഇതൊക്കെ അനുഭവിക്കണം എന്ന്.. ഇല്ലെങ്കിൽ ഇങ്ങനെ ഒരു കാഴ്ച ഞാൻ കാണാൻ ഇടവെരില്ലയിരുന്നു.. എന്റെ പാപങ്ങളുടെ ഫലം ആകും ഇതൊക്കെ..!
ജീവിനെക്കാൾ ഏറെ സ്നേഹിച്ചവൾ അല്ലെ എൻറെ കണ്മുന്നിൽ ജീവൻ ഇല്ലാതെ കിടക്കുന്നത്.
ഇനി എനിക്കിവിടെ നിൽക്കാൻ കഴിയില്ല. ഇനി നീ ഇല്ല എന്ന സത്യം എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല അതെന്നെ ഒരു ഭ്രാന്തൻ ആക്കുന്നതിനു മുൻപ് ഞാൻ പോകുകയാണ്. നിൻറെ ഒർമകളിൽ എനിക്ക് അൽപനേരം ഒറ്റക്കിരിക്കെണം..
അവിടെ നിന്ന് മടങ്ങുമ്പോൾ അറിയാതെ മനസ്സിൽ പറഞ്ഞു രംഗബോധമില്ലാത്ത കോമാളി, മരണം..!

എന്തിനാണ് ഇശ്വരൻ നിന്നെ ഇത്രവേഗം വിളിച്ചത് പ്രിയേ..? നീ എന്നെ വിട്ടു പോയപ്പോൾ ഉള്ള ഈ ഏകാന്തത ഇനി വേറൊരാൾക്ക് മാറ്റാൻ ആകുമോ ? നീ എനിക്ക് തന്ന സ്നേഹത്തിനു തുല്യമായ് ഇനി ആരെന്നെ സ്നേഹിക്കും ? നമ്മൾ ചിലവഴിച്ച സായാഹ്നങ്ങൾ ഇനി ഓർമകൾ മാത്രമോ..? നിന്നെ എനിക്ക് നഷ്ട്ടപെട്ടുവോ ? എനിക്കിതൊന്നും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല കാരെണം എന്റെ ജീവനും മനസ്സും നീയായിരുന്നു.. നീ മാത്രം..
എന്റെ മുന്നിൽ കിടക്കുന്ന ഈ ജീവനില്ലാത്ത നിന്നെ നോക്കി എല്ലാവരും കരയുന്നു, എനിക്കും കരയെണം എന്നുണ്ട് നിന്റെ കവിളിൽ അവസാനമായ് ഒന്ന് ചുംമ്പിക്കെണം എന്നുണ്ട് , പക്ഷെ എന്റെ ഉള്ളിലെ ഏതോ ഒരു ശക്തി എന്നെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നു, എന്താണ് ഇങ്ങനെ ? എന്റെ ഉള്ളിലെ ഭയം ആണോ ? അതോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോര്ത്താണോ ? അപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ ?സ്വബോധം തിരിച്ചു കിട്ടിയ ഏതോ ഒരു നിമിഷത്തിൽ ഞാൻ അറിഞ്ഞു എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു എന്ന്..
ഇനി എനിക്കിവിടെ നിൽക്കാൻ കഴിയില്ല. ഇനി നീ ഇല്ല എന്ന സത്യം എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല അതെന്നെ ഒരു ഭ്രാന്തൻ ആക്കുന്നതിനു മുൻപ് ഞാൻ പോകുകയാണ്. നിൻറെ ഒർമകളിൽ എനിക്ക് അൽപനേരം ഒറ്റക്കിരിക്കെണം..
അവിടെ നിന്ന് മടങ്ങുമ്പോൾ അറിയാതെ മനസ്സിൽ പറഞ്ഞു രംഗബോധമില്ലാത്ത കോമാളി, മരണം..!
No comments :
Post a Comment