ഒത്തിരി നാളുകള്‍ക്കു ശേഷം വീണ്ടും എഴുതി തുടങ്ങുവാന്‍ ഒരു മോഹം.. അക്ഷരങ്ങള്‍ എന്നോ എന്നില്‍ നിന്നും അകന്നു പോയി എന്നറിയാം.. എന്നിട്ടും എന്‍റെ ഏകാന്തത എന്നെ അതൊക്കെ തിരിച്ചെടുക്കുവാന്‍ പ്രേരിപ്പിക്കുന്നു.. ഓര്‍മയില്‍ ഉള്ള നല്ല നാളുകളും ചീത്ത നാളുകളും ഒരു പോലെ നിറയുന്ന നിമിഷങ്ങളില്‍ ഒരിക്കല്‍ എനിക്ക് കൂട്ടായി ഈ അക്ഷരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.. പിന്നെങ്ങനെയാണ് ഞാനറിയാതെ അവയൊക്കെ എന്നെ വിട്ടു പോയത്..??? എന്തിനാണെന്നെ ഈ ഏകാന്തതയുടെ പടുകുഴിയില്‍ തള്ളി ഇട്ടത് ???
കഴിഞ്ഞകാലങ്ങള്‍ മറക്കാന്‍............... പുതിയ സ്വപ്നങ്ങള്‍ക്കായി ഞാന്‍ എഴുതുന്നു......
No comments :
Post a Comment