Pages

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലേക്കൊരു എത്തിനോട്ടം

Tuesday, January 17, 2012

ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിനെതിരെ ആരാധകരും,സൂപ്പര്‍ താരങ്ങളും,ചലച്ചിത്ര രംഗത്തെ പ്രമൂഖരും ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നു.. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പരുതിവിട്ടു ആക്ഷേപിക്കുകയും ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു ആക്ഷേപിച്ചിരിക്കുന്നു എന്നാണ് ശ്രീനിക്ക് നേരെ ഉള്ള പരാമര്‍ശങ്ങള്‍..
ആക്ഷേപഹാസ്യം എന്ന മുഖം മൂടിയിട്ട് സൂപ്പര്‍ താരങ്ങളെയും യുവ താരങ്ങളെയും പരിഹസിക്കുകയാണ് കഥയിലുടനീളം കാണിക്കുന്നത്..
റോഷന്‍ ആന്‍ഡ്രൂസിന്‍റെ മെഗാഹിറ്റ്‌ ചിത്രമായ "ഉദയനാണ് താരത്തിലെ" തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാര്‍ വീണ്ടും എത്തുന്നു ഒപ്പം ശ്രീനിയുടെ തിരക്കഥയും എന്ന കാരണം കൊണ്ട് മാത്രം ഒത്തിരി സന്തോഷത്തോടെയാണ് ഞാന്‍ പടം കാണാന്‍ കേറിയത്.. പക്ഷെ.. ആദ്യം മുതല്‍ അവാനം വരെ സൂപ്പര്‍ താരങ്ങളെ കളിയാക്കുക മാത്രമണ്‌ ചെയ്തിരിക്കുന്നത്..

ശ്രീനിയുടെ തിരക്കഥയില്‍ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ആദ്യ സിനിമയിലെ പച്ചാളം ഭാസി, ബേബിക്കുട്ടന്‍ എന്നീ കഥാപാത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
സൂപ്പര്‍ താരങ്ങളുടെ വീട്ടിലെ വാണിജ്യ വകുപ്പ് റെയ്ഡും ആനക്കൊമ്പും പട്ടാള പദവി ലബ്ധിയുമെല്ലാം ചിത്രത്തില്‍ ശ്രീനി പരാമര്‍ശിയ്ക്കുന്നുണ്ട്.. ശ്രീനി ഇതിലൂടെ സൂപ്പര്‍ താരങ്ങളെ മാന്യമായ രീതിയിലാണ്‌ പരിഹസിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഒരു പരിധി വരെ അത് ഉള്‍ക്കൊണ്ടേനെ. വിമര്‍ശനം ആരോഗ്യപരമാണെങ്കില്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമെന്നതിന് തെളിവായിരുന്നു ഉദയനാണ് താരമെന്ന ചിത്രത്തിന്‍റെ  വിജയം.

എന്നാല്‍ സരോജ് കുമാറിന്‍റെ  രണ്ടാംവരവില്‍ സൂപ്പര്‍താരങ്ങളെ അക്രമിയ്ക്കുകയെന്ന എന്ന ഒറ്റ ലക്ഷ്യം  മാത്രമാണുള്ളതെന്നു സിനിമ കാണുന്ന ആര്‍ക്കും മനസ്സിലാവും.


സരോജ് കുമാറിലൂടെ ശ്രീനി പ്രധാനമായും ഉന്നമിടുന്നത് മോഹന്‍ലാലാണെന്ന് മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട ആവശ്യമില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അത് നമുക്ക് മനസ്സിലാക്കാവുന്നതേയൊള്ള്. കാശുമുടക്കി കേണല്‍ പദവി സ്വന്തമാക്കുന്ന നടനെതിരെ ജനം ചാനലുകളിലൂടെ പ്രതികരിയ്ക്കുമ്പോള്‍ അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിയ്ക്കാത്ത ചെറ്റകളെന്നാണ് സരോജ് കുമാര്‍ വിളിച്ചുകൂവുന്നത്. ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പിനെ ആനക്കൊമ്പാക്കി മാറ്റുന്ന ശ്രീനിയുടെ തമാശകള്‍ സഹതാപം മാത്രമേ സൃഷ്ടിയ്ക്കുന്നുള്ളൂ..
യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിയെപ്പോലും വെറുതെ വിടാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് തയാറാവുന്നില്ല എന്നതിന് തെളിവാണ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് പൃഥ്വി പറഞ്ഞെന്ന തരത്തില്‍ പ്രചരിച്ച അതിരുവിട്ട തമാശ സിനിമയിലൂടെ തിരക്കഥാകൃത്ത് ആവര്‍ത്തിയ്ക്കുന്നത്.

സൂപ്പര്‍ താരങ്ങളെ അക്രമിക്കുന്ന  കാര്യത്തില്‍ സിനിമ മമ്മൂട്ടിയോട് മൃദുസമീപനം പുലര്‍ത്തുന്നുണ്ടെന്ന് വേണം കരുതാന്‍. ലാലിനെ തലങ്ങും വിലങ്ങും ആക്രമിക്കുമ്പോള്‍ മമ്മൂട്ടിയെ അധികം കുത്തിനോവിക്കാന്‍  ശ്രീനി തായാറായിട്ടില്ല.

നല്ല സിനിമയുടെ പ്രതീകമായി, നാളത്തെ വാഗ്ദാനമായി അവതരിപ്പിക്കപ്പെടുന്ന യുവനടന്‍ ശ്യാമിന്‍റെ  വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത് വെറുതെയാണെന്നും നമുക്ക് കരുതാനാവില്ല. മകന്‍റെ  അച്ഛന്‍റെ  സ്‌നേഹപ്രകടനമായിട്ടാണ്  ഇതിനെ പലരും കാണുന്നത്.

രണ്ട് രണ്ടര മണിക്കൂര്‍ സൂപ്പര്‍താരങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞതിന് ശേഷം ഇതെല്ലാം അവര്‍ നന്നാവാന്‍ വേണ്ടിയാണെന്ന തരത്തിലുള്ള സിനിമയുടെ കഥാന്ത്യവും ആര്‍ക്കും ദഹിക്കുന്നില്ല. ശ്രീനിവാസന്‍ എഴുതിയ തിരക്കഥകളില്‍ ഏറ്റവും മോശമെന്ന കുപ്രസിദ്ധി മാത്രമാകും ഒരുപക്ഷേ പത്മശ്രീ സരോജ് കുമാറിനെ കാത്തിരിയ്ക്കുന്നത്.
നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത് ശ്രീനി തിരക്കഥയെഴുതിയ പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപം മാത്രമാണു എനിക്ക് പറയാനുള്ളത്.

ചിത്രം കണ്ടു തുടങ്ങുമ്പോള്‍ പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവുന്നത് സ്വാഭാവികമാണ്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരുകളാണ്  പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക. ഒരെണ്ണം മോഹന്‍ലാലും മറ്റേതു മമ്മൂട്ടിയും.
എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല. ലഫ്.  കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും പ്രഹസനങ്ങളും നടന്‍റെ  വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.
ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്‍റെ  വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്‍റെ  മാനം പോവും എന്നാണ് സരോജ് പറയുന്നത്. ഇതൊക്കെ കാണുമ്പോള്‍ ശ്രീനി എന്ന മഹാ പ്രതിഭയോട് വെറും സഹതാപം മാത്രമാണു എനിക്ക് തോന്നുന്നത്.. ഇതൊക്കെ ചെയ്തത് "സന്തോഷ്‌ പണ്ഡിറ്റ്‌" ആയിരുന്നു എങ്കില്‍ പ്രേക്ഷകര്‍ അന്ഗീകരിക്കുമായിരുന്നു കാരണം "പണ്ഡിറ്റില്‍" നിന്നും പ്രേക്ഷകര്‍ ഇത്രയുമേ പ്രതിക്ഷിക്കുന്നുള്ളൂ.. പക്ഷെ ശ്രീനിയില്‍ ഒത്തിരി പ്രതീക്ഷകള്‍ അര്‍പ്പിച്ചാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ കയറുന്നത് പക്ഷെ കിട്ടുന്നതോ വെറും @$%^*$^*%^ മാത്രം..

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് മാത്രമാണു ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് എന്‍റെ ചോദ്യം.. ഇങ്ങനെ ഒരു വ്യക്തിഹത്യയുടെ ആവശ്യം ഉണ്ടായിരുന്നോ ???
 
ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി ഞാന്‍ ഓടിയെത്തിയത് ഇതുകൊണ്ടു മാത്രമാണു. എന്നാല്‍ ചിത്രംഎന്നെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതായിരുന്നു..



   
 

Most Reading