
കുറച്ചു കൂടി എന്നാണ് കരുതേണ്ടത്.... desimartini.com അവതരിപ്പിച്ച രജനി പവര്‍ വെബ്‍സൈറ്റ് അണ്ണന്റെ ആരാധകര്‍ക്ക് വേണ്ടി ഉള്ളതാണ്. അണ്ണന്റെ പവര്‍ ഉപയോഗിച്ചാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന രീതിയിലാണ് സൈറ്റില്‍ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്.
http://www.desimartini.com/allaboutrajni.htm എന്ന പേജ് ആണ് ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് എന്നവകാശപ്പെടുന്നത്. അഡ്രസ് ടൈപ്പ് ചെയ്യുമ്പോള്‍ സൈറ്റ് പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് ഇന്റര്‍നെറ്റ് ഓഫ് ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയു എന്ന മെസ്സേജ് കാണിക്കും.. ഇന്റര്‍നെറ്റ് ഓഫ് ചെയ്താല്‍ ഉടന്‍ സൈറ്റിലേക്ക് പ്രവേശിക്കുകയായി.. രജനി ഫാന്‍സിനു വേണ്ടി അണ്ണന്റെ വീര പ്രവര്‍ത്തികളും, സഹസികതകളും , അമാനുഷികമായ അണ്ണന്റെ കഴിവുകളെ പറ്റിയുമാണ് സൈറ്റിലുള്ളത്.
ഇതിലൂടെ സൈറ്റ് ഉടമസ്ഥര്‍ ലക്‌ഷ്യം ഇടുന്നത് രജനിയിലൂടെ പ്രൊമോഷന്‍ മാത്രമാണോ ??? എന്തായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലയെ അഭിനന്ദിക്കുക തന്നെയാണ് വേണ്ടത്..
ഇനി നമുക്ക് അറിയണ്ടത് സൈറ്റ് ലോഡ് ആകുന്നതിനു പിന്നില്‍ ഉള്ളതാണ് .
സൈറ്റ് ചെയ്തിരിക്കുന്നത് മുഴുവന്‍ ഫ്‌ളാഷിലാണ് ഒപ്പം അകത്തുള്ള പേജ് flash vars എന്ന ഫ്‌ളാഷ് സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് . സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് cloud സെര്‍വറില്‍ ആയതുകൊണ്ടും ഫ്‌ളാഷില്‍ ചെയ്തിരിക്കുന്നത് കൊണ്ടും സൈറ്റ് അഡ്രസ് എന്റര്‍ ചെയ്യുമ്പോള്‍ സൈറ്റ് ഫുള്‍ ക്യാഷ് മെമ്മറിയിലോട്ട് ഡൌണ്‍ലോഡ് ആകും. പിന്നെ ഫ്‌ളാഷില്‍ ഉപയോഗിച്ചിട്ടുള്ള condition സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് നെറ്റ് ഇല്ലാതെ ആകുമ്പോള്‍ മാത്രം സൈറ്റ് വര്‍ക്ക് ആകുന്നത്.
ഇനി ഇത് മനസ്സിലാകണമെങ്കില്‍ ഒന്ന് റിഫ്രെഷ് ചെയ്താല്‍ മാത്രം മതി....
----------------*************************----------------
ഇനി നമുക്ക് കരണ്ടില്ലാതെ രജനി പവറില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍നു വേണ്ടി കാത്തിരിക്കാം...
----------------*************************----------------
No comments :
Post a Comment