ജീവിതത്തില്‍ ഇതുവരെ പ്രണയിക്കാത്തവര്‍ക്കും , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും , പ്രണയിക്കുന്നവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു..
ജീവിതത്തില്‍ പ്രണയിക്കാത്തവരും പ്രണയം അനുഭവിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകില്ല... എല്ലാവരും ഒരിക്കലെങ്കിലും പ്രണയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ടാകും...
ചിലര്‍ ഉള്ളിലുള്ള പ്രണയം പുറത്തു പറയാതെ കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ചു നടക്കുന്നു മറ്റുചിലര്‍ ആകട്ടെ കാണുന്നവരോടൊക്കെ പ്രണയം ആണെന്ന് പറയുന്നു മറ്റു ചിലര്‍ മനസ്സാല്‍ ഇഷ്ട്ടപെട്ട ആളിനെ മാത്രം പ്രണയിക്കുന്നു...!!!
ഇവരില്‍ ആരാണ് യഥാര്‍ത്ഥ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നത് ????
ഞാന്‍ പറയുന്നു ഇവര്‍ ആരും തന്നെ പ്രണയം എന്താണെന്നു അറിയുന്നില്ല.....
പ്രണയം എന്നാല്‍ ഒരു
വാക്കില്‍ ഒതുങ്ങുന്നതല്ല... എഴുകടലിലെ ജലത്തിനേക്കാള്‍ വ്യാപ്തി ഉണ്ട് പ്രണയം എന്നാ വാക്കിന്.. ആകാശത്തെക്കാള്‍ വിശാലമാണ് പ്രണയം...
കാണുമ്പോള്‍ തോന്നുന്ന ഒരു ഇഷ്ട്ടം മാത്രമാണോ പ്രണയം ??? ഒരിക്കലുമല്ല അത് രണ്ടു മനസ്സുകളുടെ ഒത്തുചേരലാണ്.. ഇശ്വരന്‍ നിശ്ചയിച്ച പോലുള്ള ഒരു ഒത്തുചേരലാണ് പ്രണയം...
ഒരാള്‍ക്കുമാത്രം തോന്നുന്ന ഇഷ്ട്ടത്തെ പ്രണയം എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.. പരസ്പരം അറിഞ്ഞു , മനസ്സുകള്‍ ഒത്തു ചെരുന്നതിനെയാണ് പ്രണയം എന്ന് പറയുന്നത്.. അതായത് രണ്ടു പേര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകണം എന്നര്‍ത്ഥം , പരസ്പരം അറിയാന്‍ അവര്‍ക്ക് കഴിയണം , ഇഷ്ട്ടങ്ങള്‍ അറിയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയണം. ഇതാണ് പ്രണയം..
ഇപ്പോള്‍ സമൂഹത്തില്‍ പ്രണയം കൊണ്ട് രണ്ടു മനസ്സുകളെയല്ല അവര്‍ ചേര്‍ക്കാന്‍ നോക്കുന്നത് മറിച്ച് രണ്ടു ശരീരങ്ങളെയാണ്.. ഇതിനെ പ്രണയം എന്നല്ല പറയുന്നത് പകരം $%&*&($#% (ഊഹിക്കുക) എന്നാണ് പറയുന്നത്.
പ്രണയം എന്നത് കല്യാണത്തിന് മുന്‍പ് മാത്രമുള്ള ഒരു സാധനമല്ല.. അത് ജീവിതകാലം മുഴുവന്‍ ഉള്ള ഒരു വിശ്വാസമാണ്.. പരസ്പര വിശ്വാസം.. ജീവിതത്തില്‍ എപ്പോളും പ്രണയിക്കുക.. എന്ന് കരുതി കെട്ടുകഴിഞ്ഞ് രണ്ടു കുട്ടികള്‍ ആയിക്കഴിഞ്ഞു അപ്പുറത്തെ വീട്ടിലെ ജാനൂനെ/ശശിയെ അല്ല പ്രണയിക്കേണ്ടത് സ്വന്തം ഭാര്യയെ / ഭര്‍ത്താവിനെ. ഇതിനാണ് പ്രണയം പ്രണയം എന്ന് പറയുന്നത്....
എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും യഥാര്‍ഥ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ പരസ്പരം ഒത്തു ചേരും എന്നാണ് പുരാണങ്ങളില്‍ പോലും പറഞ്ഞിരിക്കുന്നത്...
നഷ്ട്ടപ്പെടും എന്ന് കരുതി പ്രണയിക്കാതിരിക്കരുത് അത് സത്യമാണെങ്കില്‍ ഒരിക്കലും നഷ്ട്ടപ്പെടില്ല
കാരണം
പ്രണയം ഒരു പ്രകൃതി ശക്തിയാണ്.. ഒരു സത്യമാണ്..
No comments :
Post a Comment