ബാല്യം എന്നത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭൂധിയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു ഓർമയാണ് എനിക്ക് എന്റെ ബാല്യം. അമ്മയുടെ മടിയിൽ കിടന്നു കൊന്ജിയതും അച്ഛന്റെ തോളിൽ കയറി ആന കളിച്ചതും ഇന്നും എന്റെ മനസ്സിൽ മായാതെ നില്ക്കുന്നു. അതാകും ഒരു പക്ഷെ എന്നെ ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത്. ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലം കിട്ടില്ല എന്നോർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ .
കുഞ്ഞായിരുന്ന എന്നെ അച്ഛനും അമ്മയും കൊന്ജിച്ചതും എവിടെ പോയാലും കയ്യിൽ മുറുകെ പിടിച്ചപ്പോൾ എനിക്ക് ആ ബന്ധനങ്ങളിൽ നിന്ന് രക്ഷ പെട്ട മതി എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ അതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു. കുറച്ചു നേരം കൂടി ഞാൻ എന്റെ അമ്മയുടെയും അച്ഛന്റെയും മടിയിൽ ഇരുന്നിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി സ്നേഹം കിട്ടിയേനെ എന്ന് തോന്നി പോകുന്നു.
ആദ്യം കൂട്ടുകൂടിയ അമ്മയോടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടം കാരണം എനിക്കായി വേനൽ കാലത്ത് മാങ്ങാ പറിച്ചു തരുകയും , ഇഷ്ട്ടമുള്ള കഥകൾ പറഞ്ഞു തരുകയും ഒക്കെ അമ്മ ആയിരുന്നു. വളർന്നപ്പോൾ അമ്മയെ വിട്ട് പുതിയ കൂട്ടുകാരെ തേടി പോയതും അവരുടെ ഒപ്പം കളിച്ചു ചിരിച്ചു നടന്നതും ഒക്കെ ഇപ്പോളും പുതുമയുള്ള ഒര്മാകളാണ് എനിക്ക് സമ്മാനിക്കുന്നത് .
ജീവിതത്തിന്റെ തിരക്കുകളിൽ ഞാൻ അകപ്പെട്ടപ്പോൾ എനിക്ക് നഷ്ട്ടപെട്ടത് എന്റെ അച്ഛന്റെ കരുതലും അമ്മയുടെ സ്നേഹവും ഒക്കെ ആയിരുന്നു.

No comments :
Post a Comment