Pages

മോദിയുടെ "കോപ്പുകൾ"

Wednesday, November 27, 2013

ചുമ്മാ ഗൂഗിളിൽ കേറി ഗൂഗിൾ ചെയ്തോണ്ടിരുന്നപ്പോളാണ് ഞെട്ടിക്കുന്ന ഒരു ന്യൂസ്‌ ഹെഡിംങ്ങും കുറച്ചു ചിത്രങ്ങളും എൻറെ ശ്രദ്ധയിൽപെട്ടത്. അത് കണ്ട എന്റെ ഉള്ളൊന്നു കാളി..! ഗുജറാത്ത്‌..? നരേന്ദ്ര മോദി..? എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനെ കഴിഞ്ഞില്ല.

ആ ന്യൂസ്‌ ഹെഡിംഗ് ഇതായിരുന്നു "Shocking pics: Woman protesting against CM Narendra Modi groped, molested by cops". കൂടെ ഉണ്ടായിരുന്ന ചിത്രവും ഞാൻ ഇതിനോടൊപ്പം ചേർക്കുന്നു.


ഇതായിരുന്നോ ഫേസ്ബൂക്കിലൂടെ ഞാൻ അറിഞ്ഞ ഗുജറാത്ത്‌..? ഇതാരുന്നോ ഞാൻ അറിഞ്ഞ മോദിയുടെ ഗുജറാത്ത്‌..?
തൊഴിലുതേടി യവ്വനങ്ങൾ അലയാത്ത ഗുജറാത്ത്‌..!
കള്ളനും കൊലപാതകികളും ഇല്ലാത്ത ഗുജറാത്ത്‌..!
ഇന്ത്യയുടെ നന്മ ഭൂമി ഗുജറാത്ത്‌..!
മോദിയുടെ സ്വന്തം ഗുജറാത്ത്‌..!

ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകടനം നടത്തിയ സ്ത്രീയെ പുരഷ പോലീസുകാർ അപനിക്കുന്ന ചിത്രമാണ്‌ ഞാൻ മുകളിൽ ഉള്ള ചേർത്തിരിക്കുന്നത്.
ഇത് ചെയ്തത് പോലീസുകാർ അല്ലെ മോദി എന്ത് പിഴച്ചു എന്ന് ചോതിക്കാൻ പോകുന്നവർക്കുള്ള എന്റെ മറുപടിയും ഞാൻ ചേർക്കുന്നു..
ഒരുത്തൻ ഒന്ന് മുള്ളിയാൽ പോലും മുഖ്യമന്ത്രി രാജി വെക്കെണം എന്ന് പറഞ്ഞു കൊണ്ട് തന്നെ അല്ലെ എല്ലാ __ മക്കൾമാരും വരാറുള്ളത്. പിന്നെ ഇതിനു മാത്രം എന്തിനാ ഒരു മാറ്റം..?

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെതിരെ മണിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി പക്ഷെ പ്രത്യേകിച്ച് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
 എന്റെ മോദി ഇത് വായിച്ചതിൽ പിന്നെ താങ്കളോടും താങ്കളുടെ സാമ്രാജ്യത്തിനോടും ഉള്ള എല്ലാ ബഹുമാനവും നഷ്ട്ടപ്പെട്ടു..
photo and news courtesy - http://daily.bhaskar.com/article-hf/GUJ-AHD-shocking-pics-woman-protesting-against-cm-narendra-modi-groped-molested-by-cops--4445572-PHO.html

നിങ്ങളുടെ മതവികാരം വ്രണപ്പെടില്ലെങ്കിൽ ഞാൻ ഒന്ന് തുമ്മിക്കോട്ടേ...??

Tuesday, November 26, 2013

വെടി വഴിപാടിന്  വിലക്ക്..! "വെടി " എന്ന് കേട്ടപ്പോളെ സെൻസർ ബോർഡ്‌ തോക്കെടുത്ത് കളെഞ്ഞെല്ലോ എന്റെ ഇശ്വരാ..!

സംവിധായകൻ അരുണ്‍ കുമാർ ആനന്ദ് - മുരളി ഗോപി ടീമിന്റെ വെടിവഴിപാട് എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ്‌ നിഷേധിച്ചു കാരെണം മത വികാരങ്ങൾ വ്രണപ്പെടും.

ഈ വാർത്ത‍ കണ്ട എനിക്ക് സെൻസർ ബോർഡിനോട് തോന്നിയത് ഒരു വലിയ പുച്ഛം ആണ്. മത വികാരങ്ങൾ വ്രണപ്പെടും പോലും..! മനുഷ്യൻ ഉണ്ടാക്കിയ മത വികാരങ്ങൾ വ്രണപ്പെട്ടാൽ എന്ത് ഉണ്ടാകാൻ..? മരിച്ചു കഴിയുമ്പോൾ ആരും ഈ മതവും ജാതിയും ഒന്നും കൊണ്ടുപോകാൻ പോകുന്നില്ലെല്ലോ..

സത്യം സത്യമായി പറയുന്ന സിനിമകൾക്ക്‌ എപ്പോളും ഈ വിലക്ക് നമുക്ക് കാണാൻ കഴിയും.. എന്ന് വെച്ചാൽ സെൻസർ ബോർഡിലും കള്ളന്മാർ ആണോ ??

ഒന്നുകിൽ സെൻസർ ബോർഡ്‌ അല്ലെങ്കിൽ ഏതെങ്കിലും സംഘടനകൾ അതും അല്ലെങ്കിൽ മറ്റു ആരെങ്കിലുമോ ഈ  വിലക്ക് വാങ്ങി കൊടുത്തിരിക്കും.

ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് ഇതേ ടീമിന്റെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left ) എന്ന  സിനിമ. അതിൽ കമ്മ്യൂണിസം പറഞ്ഞു എന്ന് പറഞ്ഞായിരുന്നു വിലക്ക്. ഞാൻ ആ ചിത്രം കണ്ടതാണ് എനിക്കതിൽ ഒരു ഭാഗത്തും തോന്നിയില്ല അതിൽ കമ്മ്യൂണിസം മോശമായ് ചിത്രീകരിച്ചു എന്ന് (അതിൽ കാണിച്ചിരിക്കുന്നതൊക്കെ സത്യം മാത്രമായിരുന്നു, അത് ഈ ബാൻ ചെയ്തവര്ക്കും അറിയാം.)



മറ്റൊരു ഉദാഹരണം ആയിരുന്നു ബ്ലെസ്സിയുടെ കളിമണ്ണ്  എന്ന ചിത്രം. അതിൽ പ്രസവം ചിത്രീകരിച്ചു, ഒരു പെണ്ണിന്റെ സ്വകാര്യതയിൽ ക്യാമറ കടത്തി എന്നൊക്കെ പറഞ്ഞായിരുന്നു ഇതുപോലെ ഉള്ള ആളുകളുടെ ബഹളം.
അതിൽ എന്താണ് ചിത്രീകരിച്ചത് / അതിന്റെ പ്രമേയം എന്ത് എന്നറിയുന്നതിനു മുൻപേ ഈ ബഹളം തുടങ്ങി. അവസാനം സിനിമ വന്നപ്പോളോ ഒരു കോപ്പും ഇല്ലാരുന്നു.. :(

ATM ഇൽ ക്രൂരമായ്‌ ആക്രമിക്കപ്പെടുന്ന വീഡിയോ ന്യൂസിൽ പലതവണ കാണിക്കാം, ' പലരും പരസ്പരം 'സ്നേഹിക്കുന്ന'  വീഡിയോ ദൃശ്യങ്ങൾ വരെ ഇടയിൽ പരസ്യങ്ങളിട്ട് പ്രൈം ടൈമിൽ കാണിക്കാറുണ്ട്. ഇതൊന്നും കണ്ടിട്ട് ഒരു നായിന്റെ മക്കളും മുന്നോട്ടു വരാറില്ലെല്ലോ, ഇതൊന്നും കാണാൻ ഇവിടെ ഒരു സെൻസർ ബോർഡും , ബ്രോഡ്‌ കാസ്റ്റിംഗ് അസ്സോസിയേഷനും ഇല്ലേ ??

ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
അരുണ്‍ കുമാർ ആനന്ദ് - മുരളി ഗോപി ടീമിനും എല്ലാവിധ ആശംസകളും നേരുന്നു..

എന്റെ (മാത്രം) സുന്ദരികുട്ടി

ഞാൻ നിന്നെ പ്രണയിക്കുകയാണ്‌ പ്രിയേ.. നിന്റെ കവിളിൽ തലോടാൻ ആ മടിയിൽ അൽപനേരം കിടക്കാൻ ഞാൻ എന്നും കൊതിച്ചിരുന്നു.. നീ എപ്പോഴും എന്നോട് ചോതിച്ചിരുന്ന ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇവിടെ കുറിക്കുന്നു..
എന്തിനു ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചു..?
എപ്പോഴാണ് ഞാൻ നിന്നെ ആദ്യമായ് കണ്ടെത്? ആവോ എനിക്കോർമയില്ലാ..! (ഇത് നിന്നോട് പറയുമ്പോൾ സാധാരണ നീ എന്നോട് പറയാറുള്ള മറുപടി ഞാൻ അറിയാതെ ഓർത്തു പോകുന്നു )
"നീ എന്നെ സ്നേഹിക്കുന്നില്ല, ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ആ ദിവസം ഒർത്തിരുന്നേനെ." 
ഇതിനുള്ള എന്റെ ഉത്തരവും ഞാൻ ഇവിടെ ചേർക്കുന്നു
"എന്റെ സ്നേഹം കേവലം ഒരു ദിവസത്തിൽ ഒതുങ്ങുന്നതാണോ, നമ്മൾ സ്നേഹിച്ച ഈ കാലമത്രയും അതിൽ പെടില്ലേ ? അപ്പോൾ പിന്നെ കേവലം ഈ ഒരു ദിവസത്തിനു എന്ത് പ്രത്യേകത?")
ആദ്യ സംസാരത്തിൽ തന്നെ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞുരുന്നു എന്നെനിക്കുറപ്പുണ്ട്. പിന്നീട് ഉണ്ടായ അനേകം ചാറ്റിങ്ങുകളിൽ നിന്ന് ഞാൻ നിന്നെ കൂടുതൽ മനസ്സിലാക്കി, എപ്പോഴോ ഒരിക്കൽ ഞാൻ മനസ്സിലാക്കി സ്നേഹിക്കാൻ ഓരാൾ ഇല്ലതിരുന്നതായിരുന്നു നിന്റെ പ്രശ്നം എന്ന്.
 സ്നേഹിക്കാൻ ഒരാൾ ഇല്ലാത്തത് അത്ര വലിയ വേദന ആണോ ? ആവോ എനിക്കറിയില്ല, എന്നെ സ്നേഹിക്കാൻ എപ്പോഴും എന്റെ അമ്മ ഉണ്ടായിരുന്നു അനിയൻ ഉണ്ടായിരുന്നു പിന്നെ ആരൊക്കെയോ ഉണ്ടായിരുന്നു.
ആ തിരിച്ചറിവിൽ നിന്ന് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി, ആദ്യം ഒരു നല്ല സുഹൃത്തായി മാത്രം ആയിരുന്നു ഞാൻ നിന്നെ സ്നേഹിച്ചിരുന്നത്. പിന്നെ പലപ്പോഴായി നിന്റെ ജീവിതത്തിൽ നീ അനുഭവിച്ച കഷ്ട്ടപ്പാടുകളും , ചീത്ത അനുഭവങ്ങളും വിഷമങ്ങളും എല്ലാം തുറന്നു പറഞ്ഞപ്പോൾ അറിയാതെ എന്റെ സ്നേഹം ബഹുമാനമായി.
 എല്ലാ സത്യവും തുറന്നു പറഞ്ഞ ഒരു പെണ്ണിനെ ഞാൻ ഇതിനു മുൻപ് പരിചയപ്പെട്ടിട്ടിലയിരുന്നു, അത് കൊണ്ട് തന്നെ ഇതെനിക്കൊരു പുതിയ അനുഭവം ആയിരുന്നു.
പിന്നീടു ഉണ്ടായ കൂടികഴ്ച്ചകളിൽ നിന്നും സംസാരങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു എന്ന് അതിൽ കൂടുതൽ നീ എന്നെയും..

കുറവുകൾ പരസ്പരം മനസ്സിലാക്കുമ്പോൾ മാത്രമാണ് യഥാർത്ഥ  സ്നേഹം ഉണ്ടാകുന്നത്. 
ഇപ്പോഴും  ഞാൻ നിന്നെ സ്നേഹിക്കുകയാണ്, മറ്റെന്തിനെക്കാളും അധികം..!

പ്രണയം

Monday, November 25, 2013

മുന്നിലിതാ ഒരു പാട് കത്തുകള്‍. എല്ലാം ഒരു പെണ്‍കുട്ടി എനിക്ക് അയച്ചതാണ്. വടിവൊത്ത അക്ഷരങ്ങള്‍ കൊണ്ട് പ്രണയാതുരമായ ഭാഷയില്‍ എഴുതിയ കത്തുകള്‍. പിന്നെ കൊഴിഞ്ഞുപോയൊരു വസന്ത കാലത്തിന്റെ ഓർമക്കുറിപ്പുകള്‍ പോലെ ചില കത്തുകളില്‍ നിറം മങ്ങിയ പൂവിതളുകളും.

ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് അവളെ കുറിച്ചാണ്. ഈ കത്തുകളെല്ലാം അവള്‍ എനിക്കയച്ചത് തന്നെ. എന്നാല്‍ അവള്‍ ആരാണെന്നോ, എവിടെയാണെന്നോ എനിക്ക് നല്ല നിശ്ചയമില്ല. ഒരു നഷ്ട്ട സ്വപ്നത്തിന്റെ ശ്ലഥകാല ചിത്രങ്ങളായ ഈ കത്തുകള്‍ എനിക്ക് നല്‍കിയ ശേഷം ഒരു പക്ഷെ അവള്‍ മരിച്ചു പോയിരിക്കാം.

അങ്ങനെ ഒരു നിഗമനത്തില്‍ ഏതാണെ എനിക്ക് തരമുള്ളു. കാരണം ഒരുപാട് നാളായി അവളുടെ കത്തുകള്‍ വരാതെയായിട്ട്‌. പിന്നെ എന്റെ കിനാവുകളില്‍ നിഴലിക്കാറുള്ള അവളുടെ ശാലീനമായ മുഖവും എന്റെ മനസ്സില്‍ നിന്ന് പാടെ മുറിഞ്ഞു മാറിയിരിക്കുന്നു. അറിയപ്പെടാത്ത ആ പെണ്‍കുട്ടിയുടെ അസതിത്വം ഈ കത്തുകളില്‍ മാത്രമായി ചുരുങ്ങി പോയിരിക്കുന്നു.

ഇപ്പോള്‍ ഒരു തരം നശിച്ച ചിന്ത എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു. എനിക്ക് അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ കത്തുകള്‍ എങ്ങനെ എന്റെ കയ്യില്‍ വന്നുപെട്ടു ? ഒരു പക്ഷെ ഇതെല്ലാം എന്റെ ഒരു തരം തോന്നല്‍ മാത്രമായിരിക്കാം. എനിക്ക് മുന്നില്‍ ചിതറി കിടക്കുന്ന ഈ നീല കടലാസ്സുകള്‍, സ്നേഹത്തിന്റെ സംഗീതാത്മക ഭാഷയിലുള്ള ഭംഗിയേറിയ ഈ അക്ഷരങ്ങള്‍, പൂവിതളുകള്‍.... എല്ലാം...

എന്നാലും ഈ കത്തുകളിലുള്ള പൂവിതളുകളെല്ലാം ഞാന്‍ പെറുക്കി വെക്കട്ടെ. എനിക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാനുള്ളതാണല്ലോ. യാത്രക്കിടയില്‍ കണ്ടു മുട്ടുന്ന അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ കണ്ണീര്‍ മുത്തുകള്‍ പോലെ ഇവ അര്‍പ്പിക്കാമല്ലോ.

പരിണാമം സംഭാവിചിട്ടില്ല. സംഭവിക്കില്ല

പരിണാമം സംഭാവിചിട്ടില്ല. സംഭവിക്കില്ല. മുറ്റേഷൻ (mutation) വഴി പൈതൃക പാത (ancestral path ) മാറില്ല.

പരിണാമ മതക്കാർ ഡാർവിൻ പ്രവാചകന്റെ "പരിണാമ സിദ്ധാന്തം" എന്ന "വിശുദ്ധ ഗ്രന്ഥം" പിന്തുടരുന്നു. ഇവിടെ പലപ്പോഴായി പരിണാമ പൊസ്റ്റുലേറ്റുകൽ തകന്നു വീണിട്ടും വിശ്വാസികളായ പരിണാമക്കാർ ശാസ്ത്രത്തെ കൂട്ടുപിടിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

"വിശ്വാസം അതല്ലേ എല്ലാം"

പ്രപഞ്ചം എങ്ങനെയുണ്ടായി ?
ഒന്നുമില്ലായ്മ എന്നാൽ എന്ത്?
അനന്തത എന്നാൽ എന്ത്?
ജീവൻ എങ്ങനെയുണ്ടായി ?

എന്നിവയ്ക്ക് ഉത്തരം ഇല്ലാതെ പരിണമിച്ചു എന്ന് മാത്രം പറയുന്ന ഇവർ "അന്ധ വിശ്വാസികൾ" തന്നെ.

കളിമണ്ണ് സിദ്ധാന്തം മാറ്റിനിർത്തിയാൽ പിന്നെയും ചോദ്യങ്ങൾ ബാക്കി.

ഒരു വിമാനം ആകാശത്ത് പറക്കണമെങ്കിൽ അതിനു വേണ്ടുന്ന രീതിയിൽ ഡിസൈൻ ചെയ്തു നിര്മ്മിക്കണം. ശസ്ത്രം പ്രകൃതിയിലെ സത്യത്തെ സുതാര്യമാക്കുന്ന ഒരു ജാലകമാണ്. എന്നാൽഇത്ര സൂഷ്മമായ പ്രപഞ്ച സൃഷ്ടിയുടെയും ജീവ സൃഷ്ടിയുടെയും പിന്നിൽ (ശാസ്ത്രം മനുഷ്യൻ കണ്ടെത്തിയ മാര്ഗ്ഗം മാത്രമാണ്) ഉള്ള സത്യം എന്തെന്ന് അതിന്റെ ഒരു മൂലയിൽ ഇരിക്കുന്ന മനുഷ്യന് എങ്ങനെ പറയാൻ കഴിയും?

"ആനന്ദമാജ്ഞാതമാവര്നീയം ഈ ലോകഗോളം തിരിയുന്ന മാത്രേ
അതിന്നെങ്ങാടൊരു കോണിലിരുന്നു നോക്കും മര്ത്യൻ കഥയെന്തു കണ്ടു "

രംഗബോധമില്ലാത്ത കോമാളി

Sunday, November 24, 2013

ഇന്ന് ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നോ.. ആയിരിക്കാം.. അല്ല ആണ്.. ഇല്ലെങ്കിൽ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ഈ കാഴ്ച ഞാൻ കാണേണ്ടി വരില്ലായിരുന്നു.. ഇശ്വരൻ എന്നും എന്നോട് ഇത് തന്നെയാ ചെയ്തിരിക്കുന്നെ, നടക്കരുതെ എന്ന് ആഗ്രഹിക്കുന്നതൊക്കെ നടക്കും കാണരുതേ എന്ന് ആഗ്രഹിക്കുന്നതൊക്കെ കാണേണ്ടി വരും.. എന്തിനാ ഇശ്വരൻ ഇത്ര ക്രൂരൻ ആകുന്നത്..!
ആവോ അത് ആർക്കാ പറയാൻ ഒക്കുന്നെ ?? ആരോട് ചോതിച്ചാലും ഒരേ ഉത്തരം തന്നെ ഇശ്വരൻ എല്ലാം നല്ലതിന് വേണ്ടി മാത്രമാ ചെയ്യുന്നേ..!
എനിക്കറിയാം ഞാൻ ജനിച്ചപ്പോൾ തന്നെ ഇശ്വരൻ തീരുമാനിച്ചു കാണും ഞാൻ ഇതൊക്കെ അനുഭവിക്കണം എന്ന്.. ഇല്ലെങ്കിൽ ഇങ്ങനെ ഒരു കാഴ്ച ഞാൻ കാണാൻ ഇടവെരില്ലയിരുന്നു..  എന്റെ പാപങ്ങളുടെ ഫലം ആകും ഇതൊക്കെ..!
ജീവിനെക്കാൾ ഏറെ സ്നേഹിച്ചവൾ അല്ലെ എൻറെ കണ്മുന്നിൽ ജീവൻ ഇല്ലാതെ കിടക്കുന്നത്.
എന്തിനാണ് ഇശ്വരൻ നിന്നെ ഇത്രവേഗം വിളിച്ചത് പ്രിയേ..? നീ എന്നെ വിട്ടു പോയപ്പോൾ ഉള്ള ഈ ഏകാന്തത ഇനി വേറൊരാൾക്ക് മാറ്റാൻ ആകുമോ ? നീ എനിക്ക് തന്ന സ്നേഹത്തിനു തുല്യമായ് ഇനി ആരെന്നെ സ്നേഹിക്കും ? നമ്മൾ ചിലവഴിച്ച സായാഹ്നങ്ങൾ ഇനി ഓർമകൾ മാത്രമോ..? നിന്നെ എനിക്ക് നഷ്ട്ടപെട്ടുവോ ? എനിക്കിതൊന്നും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല കാരെണം എന്റെ ജീവനും മനസ്സും നീയായിരുന്നു.. നീ മാത്രം..
എന്റെ മുന്നിൽ കിടക്കുന്ന ഈ ജീവനില്ലാത്ത നിന്നെ നോക്കി എല്ലാവരും കരയുന്നു, എനിക്കും കരയെണം എന്നുണ്ട് നിന്റെ കവിളിൽ അവസാനമായ് ഒന്ന് ചുംമ്പിക്കെണം എന്നുണ്ട് , പക്ഷെ എന്റെ ഉള്ളിലെ ഏതോ ഒരു ശക്തി എന്നെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നു, എന്താണ് ഇങ്ങനെ ? എന്റെ ഉള്ളിലെ ഭയം ആണോ ? അതോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോര്ത്താണോ ? അപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ ?
സ്വബോധം തിരിച്ചു കിട്ടിയ ഏതോ ഒരു നിമിഷത്തിൽ  ഞാൻ അറിഞ്ഞു എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു എന്ന്..
ഇനി എനിക്കിവിടെ നിൽക്കാൻ കഴിയില്ല. ഇനി നീ ഇല്ല എന്ന സത്യം എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല അതെന്നെ ഒരു ഭ്രാന്തൻ ആക്കുന്നതിനു മുൻപ് ഞാൻ പോകുകയാണ്. നിൻറെ ഒർമകളിൽ എനിക്ക് അൽപനേരം ഒറ്റക്കിരിക്കെണം..

അവിടെ നിന്ന് മടങ്ങുമ്പോൾ അറിയാതെ മനസ്സിൽ പറഞ്ഞു രംഗബോധമില്ലാത്ത കോമാളി, മരണം..!
 

Most Reading