നിനക്കായ് മാത്രമാണ് ഞാൻ ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചത്. ഇന്ന് എന്റെ ജീവിതം ഇവിടെ തീരുകയാണ് , ഞാൻ ഈ മണ്ണോടു അലിഞ്ഞു ചേരുവാൻ പോകുന്ന ഈ അവസാന നിമിഷവും എന്റെ മനസ്സും ശരീരവും നിനക്കായ് മാത്രം കേഴുന്നു. എന്റെ കാതുകൾ നിന്റെ മധുര ശബ്ദത്തിനായ് മാത്രം കതോര്ക്കുന്നു .. ഇനിയെങ്കിലും പ്രിയ സഖി നീ എന്റേത് മാത്രം ആകുമോ?
മരണമെത്തുന്ന ഈ നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഇതിനായി ഞാൻ ഇത്രയും ആഗ്രഹിച്ചിട്ടില്ല, ഈ അവസാന നിമിഷം എന്റെ മനസ്സിലും ഒര്മയിലും എല്ലാം നീ മാത്രം മതി എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വരെ ഞാൻ നിന്നോട് ചെയ്ത എല്ലാ തെറ്റുകൾക്കും എന്റെ മരണം കൊണ്ട് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ഇനി ഒരിക്കലും തുറക്കെണ്ടാതില്ലാത്ത എൻ കണ്ണുകളിൽ നിന്റെ മുഖം മൂടി കിടക്കണേ.. ഇനി ഒരിക്കലും കേൾക്കെണ്ടതില്ലാത്ത എൻ ചെവികളിൽ നിൻ സ്വര മുദ്ര ആകണേ..
പ്രണയമേ നിന്നിലേക്ക് നടന്നൊരീ വഴികൾ ഓർത്ത് ഞാൻ എന്റെ മനസ്സിനെ തണുപ്പിക്കുന്നു , ഈ ഓർമ്മകൾ മാത്രം മതി ഇനി ഒരു പുൽകൊടി ആയെങ്കിലും എന്നെ മൂടുന്ന മണ്ണിൽ നിന്ന് ഉയിര്തെല്ക്കുവാൻ.
ഇതൊന്നും ഇനി ഒരിക്കലും നടക്കില്ല എന്ന സത്യം അറിയുമ്പോൾ ഞാൻ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായ് യാത്രയാകും..

No comments :
Post a Comment