Pages

ഒരു പ്രണയ ലേഖനം

Sunday, October 18, 2015

പ്രിയപ്പെട്ട വിനോദ്,
ഇത് ഞാനാണ്, അനു.
ഓർമ്മയുണ്ടോ…? വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചിരി
ക്കില്ല അല്ലേ...? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല.
സുഖമാണോ വിനോദ്…? എന്തൊക്കെയാണു വിശേഷങ്ങൾ…?
വിവാഹം കഴിഞ്ഞു എന്ന്അറിഞ്ഞിരുന്നു. ഒരുപാടുവൈകിയെങ്കിലും ആശംസകൾ.
മോനോ മോളോ ? മോനായിരിക്കും .പപ്പയെ പോലെ മിടുക്കനായ ഒരു മോൻ…
വല്ലാതെ ഔപചാരികമാവുന്നു കത്ത്.
ചോദ്യങ്ങൾക്കെല്ലാം വല്ലാത്തനാടകീയത അല്ലെ…? എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് വിനോദ്, പക്ഷെ വാക്കുകൾ കിട്ടുന്നില്ല.
വർഷങ്ങൾക്കു ശേഷം പഴയ കാമുകന് കത്തെഴുതുമ്പോളുള്ള ഒരുനെഞ്ചിടിപ്പാവാം കാരണം. ഒപ്പം ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അറിയാത്തതിന്റെ ഒരു അങ്കലാപ്പും. ഈ കത്തെഴുതാന് ലോകത്തിലെ സകലഭാഷയിലുമുള്ള മുഴുവന് വാക്കുകളും മതിയാകാതെ വരുമെന്ന ഒരുതോന്നൽ, വളരെ വൈകിയ ഈ വേളയിൽ ഇങ്ങനൊരുകത്ത് എന്തിനു എന്ന ചോദ്യമാവും വിനുവിന്റെ മനസ്സിൽ… ക്ഷമിക്കണം… വിനോദ് വിനുവായി.
പഴയശീലങ്ങൾ അതങ്ങനെ വിട്ടുമാറില്ലല്ലോ എന്തിനാണ് ഈ കത്ത് ഇപ്പോൾ എഴുതുന്നത് എന്ന് എനിക്കും അറിഞ്ഞുകൂട വിനു. പലചോദ്യങ്ങൾക്കും ഞാനിപ്പോൾ ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാറില്ല വിനു, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ജീവിതത്തിൽ ഒരുപാടു ആയപ്പോഴാണ് അങ്ങനെ ഒരു ഒളിച്ചോട്ടം തുടങ്ങിയത്. എന്റെ വിലകുറഞ്ഞസാഹിത്യം ബോറടിപ്പിക്കുന്നുണ്ടോ…?
പണ്ടും വിനുവിന് എന്റെ ഇത്തരം സംസാരരീതിയോട് പുച്ഛം ആയിരുന്നു.
”വല്യഡയലോഗ് ഒന്നും വേണ്ട” എന്നാണ് പറയാറ്, ഓര്മ്മയുണ്ടോ…?
ഞാൻ എന്റെ വിശേഷങ്ങൾ പറയട്ടെ…?
എന്റെ വിവാഹം വിനു മറക്കില്ല എന്നെനിക്കറിയാം, മനസ്സൊരാൾക്കും ശരീരം മറ്റൊരാൾക്കും എന്നരീതിയിൽ പങ്കു വെയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതു കൊണ്ട് ആ ബന്ധം അധികകാലം നീണ്ടില്ല. പിന്നീട് ഒറ്റയ്‌ക്കായ് ജീവിതം. ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ്. കൃത്യമായി പറഞ്ഞാൽ ബാംഗ്ലൂർ വിവേക്നഗറിലുള്ള "സെന്റ് ഫിലോമിനാസ്കോണ്‍വെന്റ്".എല്ലാം നിർത്തി പെണ്ണ് ഭക്തി മാർഗത്തിലേക്കു തിരിഞ്ഞോ എന്നാണോ ആലോചിക്കുന്നത്…? ഇല്ല കേട്ടോ, അതിനുമാത്രം പാപമൊന്നും ഞാൻചെയ്തിട്ടില്ല. ഞാൻ ഇവിടെ വേറൊരുതരം അന്തേവാസിയാണ്, ഞങ്ങൾ കുറച്ചുപേർക്ക് മാത്രമായി ഇവിടെ മുറികളുണ്ട്, അതിലൊന്നിൽ ഇരുന്നാണ് ഈകത്തെഴുതുന്നത്. വിനു വെളുത്ത രക്താണുക്കളെപ്പറ്റി കേട്ടിട്ടില്ലേ…? എല്ലാവരുടെയും രക്തത്തില് ഉള്ളഒന്നാണത്. പക്ഷെ എന്റെ കാര്യത്തില് ഒരുചെറിയവ്യത്യാസമുണ്ട്, ഇതിന്റെ എണ്ണം എന്റെ രക്തത്തിൽ കുറച്ചധികം കൂടുതലാണ്, ഡോക്ടർമാർ ഇതിനെ വിളിക്കുന്ന പേരെന്താണെന്നു വിനുവിന് അറിയാമോ…?
അതെ വിനു ആലോചിക്കുന്നത് തന്നെ. "ബ്ലഡ്ക്യാൻസർ".
വിനു ഒന്ന് ഞെട്ടിയോ…? ഉവ്വ്. വിനു ഞെട്ടി.
ആ മുഖം എനിക്കിപ്പോൾ ഊഹിക്കാം, വെളുത്തു വിളറി വല്ലാതെ……തുടക്കത്തിൽ എനിക്കും ഞെട്ടലായിരുന്നു വിനു. ഒന്നര വർഷം മുൻപ് ഞാനൊരു ക്യാൻസർ രോഗിയാണെന്ന് എന്റെ ഡോക്ടർ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ ഒരുഅമ്പരപ്പായിരുന്നു. അടുത്ത ആഴ്ച നമ്മൾ ചികിത്സ തുടങ്ങുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോഴും ആ അമ്പരപ്പ് മാറിയിരുന്നില്ല. ക്യാൻസർ എനിക്കോ…? എങ്ങിനെ…? മുൻപ് പറഞ്ഞ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവിടെവെച്ച് ആരംഭിക്കുകയായിരുന്നു. നാളുകൾ വേണ്ടി വന്നു ആ സത്യത്തോട് പൊരുത്തപെടാൻ…തുടക്കത്തിലെ അമ്പരപ്പ് മാറിയതോടെ ചുറ്റുമുള്ള എല്ലാറ്റിനോടും വെറുപ്പായി. എന്ത്കൊണ്ട്എനിക്ക് മാത്രം ഇങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാനായി അടുത്തശ്രമം.
അതും വിഫലമായപ്പോൾ വെറുപ്പ് കരച്ചിലായി. വിനുവിന് കരയാന് തോന്നുനുണ്ടോ…? കണ്ണുനീരിൽ കുതിർന്ന തലയണകൾ ഇന്നെനിക്കില്ല വിനു.
ഒരുജന്മം കൊണ്ട് കരയാനുള്ളത് ഞാൻ എന്നേ കരഞ്ഞു തീർത്തിരിക്കുന്നു. ഇനി കണ്ണുനീർ ബാക്കിയില്ല. മറിച്ചു ചുറ്റുമുള്ളത് മടുപ്പിക്കുന്ന ഒരുതരം നിർവ്വികാരതയാണ്. അനിവാര്യമായ വിധിയെ അംഗീകരിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടിക്കുന്ന ശാന്തതയും.
സഹതാപത്തിന്റെയും അനുകമ്പയുടെയും നാളുകൾ വേഗം കഴിഞ്ഞു. പെട്ടെന്നായിരുന്നു രോഗം മൂർച്ചിച്ചത്.
ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് യാത്രകളായിരുന്നു പിന്നീട്.
ജീവിതം ഞാൻ നോക്കിയിരിക്കെ എന്റെ കൈ വെള്ളയിൽ നിന്ന് ഊർന്നു പോകുന്നത് ഞാൻ കണ്ടു. മരണത്തെ മുന്നിൽ കാണുക, മരണത്തോട് മല്ലടിക്കുക എന്നൊക്കെ വിനു വായിച്ചിട്ടില്ലേ…?
എനിക്കിപ്പോൾ മരണമെന്താണെന്ന് അറിയാം വിനു, അതിന്റെ രൂപമറിയാം, ഓരോ ഉറക്കത്തിലും അതെന്നെ സ്പർശിക്കുന്നു, കവിളിൽ തലോടുന്നു, കയ്യിൽ പിടിച്ചുവലിക്കുന്നു. പ്രാണ ഭീതിയോടെ ഞാൻ ഞെട്ടി ഉണരുമ്പോൾ എന്റെ കിടക്കയുടെ ഓരത്ത് നിന്ന് ശാന്തമായ ഒരു ചിരിയോടെ നടന്നകലുന്നു. "അടുത്തവട്ടം" എന്ന് പിറുപിറുത്തുകൊണ്ട്.
ഞാന് മുഷിപ്പിച്ചല്ലേ…??? നമ്മൾ ആദ്യം സംസാരിച്ചത് എന്നാണെന്ന് ഓർമ്മയുണ്ടോ…?
ഫസ്റ്റ് ഇയർകുട്ടികളെ പരിചയപ്പെടാൻ എന്ന ഭാവേന സീനിയേഴ്സ് നടത്തിയ ഫ്രെഷർ പാർട്ടിയിൽ വെച്ചാണ് നമ്മൾ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും.
അന്ന് ചെറിയൊരു റാഗ്ഗിംഗ് നടത്തി മടങ്ങുമ്പോൾ പേടിച്ചു വിറച്ചുകരയുന്ന മുഖവുമായി നിൽക്കുന്ന എന്റെ അടുത്തുവന്നിട്ട് അടക്കിയ സ്വരത്തിൽ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓര്മ്മയുണ്ടോ…?
"നിന്റെ ഈ നീളൻ മുടി എനിക്കൊരുപാട് ഇഷ്ടമായി” എന്നാണ് പറഞ്ഞത്. പരസ്പരം അടുത്തത് പെട്ടെന്നായിരുന്നു അല്ലേ…?
പിന്നീടുള്ള രണ്ടുവർഷം ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നാളുകൾ എനിക്ക് സമ്മാനിച്ച് വിനു കോളേജിന്റെ പടിയിറങ്ങുമ്പോൾ നമുക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ കോഴ്സ്കൂടി കഴിഞ്ഞു ഒരുമിച്ചൊരു ജീവിതം, ഒരു ചെറിയ വീട്, കുട്ടികൾ……….., കുട്ടികൾക്കുള്ള പേരുകൾ വരെ നമ്മൾ തീരുമാനിച്ചിരുന്നതല്ലേ…?
എന്നാൽ ഈശ്വരന്റെ പദ്ധതികൾ വ്യത്യസ്തമായിരുന്നു. വർഷങ്ങൾക്കുശേഷം ഞാൻ ഇതാ ഈ കിടക്കയിൽ മരണത്തെക്കാത്തു കിടക്കുന്നു.
നോക്കെത്താ ദൂരത്തു തന്റെ ജീവിതവുമായി വിനുവും.
ഇതിനാണോ വിധി എന്ന് പറയുന്നത് വിനു…?
ഒരു മനുഷ്യ ജന്മത്തിലെ സന്തോഷം മുഴുവനും തല്ലിക്കെടുത്തി സ്വപ്നങ്ങളെയെല്ലാം ചവിട്ടിയരച്ചു കളയുന്ന നീതി കേടിനെയാണോ വിധി എന്ന് പറയുന്നതു…?
വിനുവിന് ഏറ്റവും ഇഷ്ടമായിരുന്ന ആ നീളന്മുടി എനിക്കിന്നില്ല...
കീമോ ക്യാൻസർ കോശങ്ങൾക്കൊപ്പം എന്റെ പ്രിയപ്പെട്ടമുടിയും കരിച്ചു കളഞ്ഞിരിക്കുന്നു. ആദ്യം ഗർഭപാത്രത്തിലെക്കും പിന്നീട് ശ്വാസകോശത്തിലേക്കും പടർന്ന ഈരോഗം എന്റെ എല്ലാ സന്തോഷങ്ങളും എന്നിൽനിന്ന് തട്ടിയെടുത്തു കഴിഞ്ഞു. ഞാനിപ്പോൾ കണ്ണാടിയിൽ നോക്കാറില്ല വിനു. ഞാനൊരു വയസ്സിയായത് പോലെ തോന്നും. കണ്ണുകൾ കുഴിഞ്ഞു, കവിളൊട്ടി, വരണ്ട ചുണ്ടുകളുമായി മെല്ലിച്ചഒരു പടു കിളവി… ഒരു കാലത്ത് വിനു തെരുതെരെ ചുംബിച്ചിരുന്ന എന്റെ കൈത്തണ്ടകൾ ഇന്ന് ചുക്കിച്ചുളിഞ്ഞ് ചുവന്ന രാശികൾ പടർന്നു വികൃതമായിരിക്കുന്നു. വേദന സംഹാരികളുടെ ആധിക്യത്തിൽ കണ്ണുകൾ അടഞ്ഞു ഒരു പാതി മയക്കത്തിലേക്കു അറിയാതെ വഴുതി വീഴുമ്പോൾ ഞാൻ കാണുന്ന ദു:സ്വപ്നങ്ങളിൽ എന്നെ ഭയപെടുത്തുന്ന ആ രൂപത്തിന് എന്റെ തന്നെ മുഖമാണ്. ഞാൻ കണ്ടിട്ടുള്ള മുഖങ്ങളിൽ ഏറ്റവും വികൃതം എന്റെതു തന്നെയാണെന്ന് തോന്നിപ്പോകുന്നു.
വിനുവിന് അറിയാമോ, ചോരയുടെ ചുവപ്പാണ് ഒരു ബ്ലഡ് ക്യാൻസർ രോഗിയുടെ ചുറ്റും. പല്ല്തേക്കുമ്പോൾ മോണയിലൂടെ കിനിഞ്ഞിറങ്ങുന്ന ചോര, ഭക്ഷണം കഴിഞ്ഞു ഉടനെ ച്ഛർദ്ദിക്കുമ്പോൾ ചോര, ചുമച്ചു തുപ്പുന്നതു ചോര, ആഞ്ഞൊന്നു തുമ്മുമ്പോൾ ചോര, എല്ലാ വിസ്സർജ്യങ്ങളും ചോര. തലകറങ്ങുന്നുണ്ടോ…? പണ്ട് ചോരകണ്ടാൽ വിനുവിന് തല കറങ്ങുമായിരുന്നു, എനിക്കും. എന്നാൽ ഇന്ന് അതെന്റെ ദിനചര്യയാണ്. ചോരക്കിന്നു ഒരു ചുവന്ന നിറമുള്ള ദ്രാവകത്തിന്റെ വിലയേ ഉള്ളു എന്നെ സംബന്ധച്ചിടത്തോളം. കണ്ടുമടുത്തു, രുചിച്ചു മടുത്തു. ഒരു കാര്യം ചോദിക്കട്ടെ…?
വിനുവിന് മൂക്കിലൂടെ ഭക്ഷണം കഴിക്കാൻ അറിയാമോ…? എനിക്കറിയാം.
ഡോക്ടർമാർ എനിക്കാ വിദ്യ പഠിപ്പിച്ചു തന്നു. മൂക്കിലൂടെ ഇറക്കി അന്നനാളം വഴി കുടൽ വരെ എത്തുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ഞാൻ എന്റെ വയറു നിറയ്ക്കുന്നത്...
പിന്നെ ഇവിടെ ചിന്നു എന്ന ഒരു മിടുക്കി കുട്ടിയുണ്ട്. "എന്ത്കൊണ്ട് ഞാന്"...? എന്ന എന്റെ പരാതി കൂടിയപ്പോൾ ഈശ്വരൻ എനിക്ക് കാണിച്ചു തന്നതാണ് അവളെ, 8 വയസ്സേ ഉള്ളു പാവത്തിന്, രോഗം എന്റെതു തന്നെ, അവളിൽ അത് അസ്ഥി മജ്ജയുടെ രൂപത്തിലാണെന്ന്മാത്രം.
ഇവിടെ വന്നിട്ടിപ്പോൾ ഒരു മാസമാകുന്നു, മരണമല്ലാതെ വേറൊരു ഉപാധിയില്ല എന്നുറപ്പാവുമ്പോഴാണ് "റീ ഹാബിലിറ്റെഷൻ കേന്ദ്രം" നിർദ്ദേശിക്കുന്നതത്രേ. അപ്പോൾ ഞാൻ ഉറപ്പായും മരിക്കും അല്ലേ വിനു…? "ലോകത്തിനു പ്രതീക്ഷയറ്റവരെ ദൈവം തുണക്കും" എന്ന് ഇവിടെ പ്രയർ ഹാളിൽ എഴുതി വച്ചിട്ടുണ്ട്. അത് സത്യമാണോ വിനു…?
ശരിക്കും ദൈവത്തിന് എന്നെ രക്ഷിക്കാൻ ആവുമോ…?
ഈ എല്ല് നുറുങ്ങുന്ന വേദനയിൽനിന്ന്…?
മനംപുരട്ടുന്ന മരുന്നിന്റെ ഗന്ധത്തിൽനിന്ന്…?
നാവിൽ കിനിയുന്ന ചോരയുടെ ചവർപ്പിൽനിന്ന്…?
കാരണം എനിക്ക് മരിക്കാൻ ഭയമാണ് വിനു...
എല്ലാവരെയും പോലെ കുറച്ചു നാളുകൾകൂടി ഈ ലോകത്ത് ജീവിക്കാൻ വല്ലാത്തകൊതി തോന്നുന്നു.
ഒരുവേദാന്തങ്ങളും തത്വചിന്തകളും എനിക്ക്ധൈര്യം തരുന്നില്ല.
പപ്പയെയും മമ്മയെയും ചേർത്ത്പിടിച്ചു ഒരു ഉമ്മകൊടുക്കാൻ, ഒന്നുറക്കെ ചിരിക്കാൻ, ഒരുമഴ നനയാൻ എന്നിങ്ങനെ……
ഞാൻ അപ്രധാനം എന്ന് കരുതിയിരുന്ന ഓരോന്നും എത്രവിലമതിക്കാനാവാത്തവയാണെന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു………
എന്തിനു ഇങ്ങനൊരു കത്തെന്നുചോദിച്ചാൽ എന്റെ പക്കൽ ഉത്തരമില്ല. പക്ഷെ ഒന്ന്പറയാം, ഈ കത്ത് ഒന്നിന്റെയും തുടക്കമല്ല, ഞാൻ ഒന്നും പ്രതീക്ഷിക്കുന്നുമില്ല.
എന്നെത്തേടി വരരുത്.
നീളൻ മുടിയുള്ള, ചുവന്ന ചുണ്ടുകളുള്ള, ആമിടുക്കി കുട്ടിയുടെ മുഖം വിനുവിന്റെ മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ.
ബാലിശമായ സ്വാർത്ഥത എന്ന് വിളിച്ചാലും തെറ്റില്ല…
ഒരുപക്ഷെ മറ്റൊരു ഒഴിവു പറയാൻ എനിക്കറിയില്ലാത്തത് കൊണ്ടാവാം, കാരണം മനസ്സ് പലതും ആഗ്രഹിച്ചുപോകുന്നു വിനൂ……
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ……
നാളുകൾക്ക് ശേഷം ഇന്നെനിക്കു നന്നായി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നു.
ദു:സ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരാത്ത ഒരു നീണ്ടഉറക്കം…
വിനൂ എനിക്കൊരു ശുഭ രാത്രി നേരമോ……???
കുറച്ചു മധുര സ്വപ്നങ്ങളും…
അനു

നീ അറിയാൻ

Monday, October 27, 2014

നീ അറിയാൻ എന്തേ ഇനിയും ഉറങ്ങിില്ലോമലേ,
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?
ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ
വരച്ചിട്ട നിൻ മുഖം ഓർത്തിരിക്കുന്നു ഞാൻ .

 എഴുതി കഴിയാത്ത കവിതയായ് എന്നുമാ-
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ
ആഴങ്ങൾ പറയുവാൻ .

നിൻ കനവാകുവാൻ ..  നിനവാകുവാൻ..
നിൻ കനവാകുവാൻ നിനവാകുവാൻ
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ
ആശിച്ച് മോഹിച്ചു കാത്തിരിക്കുന്നു ഞാൻ.

മറ്റൊരു ജീവന്‍റെ നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?

ജീവനായ് നീ .. പ്രണയമായ് നീ....
 ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
 ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...

പ്രണയാർദ്രമായ ഹൃദയം

Thursday, August 28, 2014

എങ്ങു നിന്നോ ഒരിക്കൽ അവൾ എൻറെ അരികിലീക്കെത്തി. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ സുന്ദരിയായിരുന്നു അവൾ. പെട്ടെന്നൊരിക്കൽ എൻറെ അരികിലെക്കെത്തിയവൾ, വളരെ പെട്ടെന്നു തന്നെ എന്നോടു അടുത്തവൾ. അവളുടെ നോട്ടത്തിലും സംസാരത്തിലും ഒക്കെ എവിടെയൊക്കെയോ അവൾക്ക് എന്നോട് ഇഷ്ട്ടം ആണെന്ന് തോന്നി, അതു കൊണ്ട് തന്നെ ഞാൻ എപ്പോളും അവളോട്‌ കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു. അങ്ങനെ അവൾ എന്റെത് മാത്രം ആണ് എന്ന് തോന്നിയ നാളുകൾ കടന്നുപോയ്‌.  ഒരുനാൾ അവൾ എന്നെ വിളിച്ചു.
അവൾ - ഹലോ ചേട്ടാ..
ഞാൻ - ഹായ്, എന്നാ ഉണ്ട് വിശേഷംസ്..!
അവൾ - നത്തിംഗ്, ആസ് ആൾവെയ്സ്.. ഇങ്ങനെ പോണു..
ഞാൻ - ഹും കൊള്ളാല്ലോ..
അവൾ - ചേട്ടാ, ഞാനും ഫ്രണ്ട്സും കൂടി ഒരു ട്രീറ്റ്‌ പ്ലാൻ ചെയ്യുന്നുണ്ട് വരുമോ?
ഞാൻ - അയ്യോ.. എനിക്ക് ഒരുപാട് വലിയ സൗഹൃദങ്ങളും, ട്രീറ്റും ഒന്നും പരിചയമില്ല..
അവൾ - അതെന്താ ചേട്ടനു ഫ്രണ്ട്സ് ആരും ഇല്ലേ..?
ഞാൻ - ഉണ്ട്.. വളരെ ചെറിയ ഒരു ലോകം എന്റെ നാട്ടിൽ ഉണ്ട്. ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേരുന്ന ഒരു ലോകം...
അവൾ - ഇതെന്താ ചുമ്മാ എന്നെ കളിയാക്കുകയാണോ ?
ഞാൻ - അല്ല..
അവൾ - ചേട്ടനു ഫ്രണ്ട്സ് ഇല്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..
ഞാൻ - ആഹ്..
അവൾ - എന്തായാലും ചേട്ടൻ വരണം...
ഞാൻ - ഓക്കേ.. വരാം.. പക്ഷെ നീ എനിക്കൊരു വാക്ക് തരണം. ഒരു സായാഹ്നം നീ എനിക്കായ് മാറ്റി വെക്കും എന്ന്.
അവൾ - ങേ..? അതെന്തിനാ ?
ഞാൻ - ഒന്നുമില്ല വെറുതെ സംസാരിച്ചിരിക്കാൻ ഒരു മോഹം..
അവൾ - ഹും.. ശെരി.. പ്രോമിസ്‌.. ഞാൻ ഒരിക്കൽ വരാം..

എന്റെ മോഹങ്ങൾ ഒക്കെ പൂവണിയാൻ പോകുന്ന പോലെ എനിക്ക് തോന്നി.. ആദ്യമായ് ഇഷ്ട്ടപെട്ട പെണ്ണ്, എന്റേത് മാത്രമാണ് എന്ന് തോന്നിയ പെണ്ണ്‍... ഞാൻ അവളെക്കുറിച്ച് ഓർത്തു കൊണ്ടേ ഇരുന്നു.. അവള്ക്കായ്‌ ഞാൻ ഒരു കുഞ്ഞ് സമ്മാനം വാങ്ങി കയ്യിൽ സൂക്ഷിച്ചു. അവൾ എനിക്കായ് തരുന്ന ആ സായാഹ്നത്തിൽ എനിക്കവളോടുള്ള ഇഷ്ട്ടം തുറന്നു പറയുമ്പോൾ കൊടുക്കാനായ്‌ ഞാനത് സൂക്ഷിച്ചു വെച്ചു..
അവളെ കുറിച്ചുള്ള ഒർമകളുമായ് ഞാൻ ദിവസങ്ങൾ തള്ളി നീക്കികൊണ്ടിരുന്നു. ഒരു ദിവസം ഞാൻ അറിഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണെന്ന്..

ഉള്ളിൽ എവിടെയോ ഒരു നീറ്റൽ തോന്നി.. പക്ഷെ എന്നിട്ടും ഞാൻ അവൾക്കായ്‌ കാത്തിരുന്നു, നഷ്ട്ടപ്പെടും എന്ന് ഉറപ്പായിട്ടും പിന്നെയും ശ്രെമിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം അവൾ എനിക്ക് തന്ന വാക്ക് പാലിച്ചു. ഞങ്ങൾ രണ്ടാളും മാത്രമുള്ള ഒരു  സായാഹ്നത്തിൽ ഞങ്ങൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു. ഉള്ളിൽ അപ്പോളും അവളോടുള്ള സ്നേഹം അലതല്ലി കൊണ്ടേ ഇരുന്നു. സംസാരത്തിനിടയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണ് പക്ഷെ അയാൾക്ക് ഇഷ്ട്ടം ആണോ എന്ന അറിയില്ല എന്ന്. ഉള്ളിൽ തോന്നിയ വിഷമം ഞാൻ ഉള്ളിൽ തന്നെ ഒതുക്കി. പരസ്പരം പിരിയുമ്പോൾ അവൾ എന്നോട് ചോതിച്ചു ചേട്ടന് എന്റെ നല്ല ഒരു ഫ്രണ്ട് ആയി ഇരിക്കാൻ പറ്റുവോ എന്ന്.. അവള്ക്ക് ഇതുവരെ അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുദം ആണ് തോന്നിയത്. ഞാൻ പറഞ്ഞു തീർച്ചയായും ഞാൻ എന്നും നിന്റെ നല്ല ഒരു സുഹൃത്ത് ആയിരിക്കും.

അവൾ എന്റെ അരികിൽ നിന്ന് പോയപ്പോൾ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. ഇത് വരെ ഇല്ലാത്ത എന്തോ ഒരു ശൂന്യത.. പിന്നെ ഞാൻ അവള്ക്കായ്‌ വാങ്ങിയ സമ്മാനത്തിലേക്കു നോക്കി, മനസ്സിൽ പറഞ്ഞു എന്റെ നഷ്ട്ട പ്രണയം..

അന്നെനിക്ക് ഒരു ബാല്യമുണ്ടായിരുന്നു

Thursday, April 24, 2014

അന്നെനിക്ക് ഒരു ബാല്യമുണ്ടായിരുന്നു
  • ട്രൌസറിൽ ബട്ടണില്ലാത്ത
  • ചെളിവെള്ളത്തിൽ കീടാണുവില്ലാത്ത
  • ഐസും സോഡയും രോഗം പരത്താത്ത
  • വളർച്ചക്ക് പൊടി കലക്കി തരാത്ത
  • തല്ലും പിച്ചും വഴക്കും പീഡനമാവാത്ത
  • മുതിർന്നവർക്ക് കസേര ഒഴിഞ്ഞു നൽകിയ
  • ചെറിയ വായിൽ വലുത് പറയാത്ത
  • കാത്സ്യം കാർബേഡ് മാങ്ങ തിന്നാത്ത
  • പുട്ട് തിന്നാൻ തലേന്ന് മില്ലിൽ പോയ
  • ചോറിനായ് പറമ്പിലെ ഇലമുറിച്ച
  • ഇൻജക്ഷൻ ഭയന്ന് അലമുറയിട്ട
  • ക്ലാസ്സിലെ സുന്ദരിയായ പെണ്‍കുട്ടിയെ ഭാവി വിധുവായി സ്വപ്നം കണ്ട ഒരു കിടിലൻ  ബാല്യം.

ചന്ദ്രോത്സവം

Monday, April 21, 2014

തവളകണ്ണി എന്ന ഇരട്ടപേര്‌ ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവള്‍ ­ ­..
ഒരിക്കല്‍ ഞാനും ആ പേര് വിളിച്ചപ്പോള്‍. ­ .. അവള്‍ തെറി വിളിച്ചില്ല... പകരം കണ്ണ് നിറച്ചു... ;
..
ആ അവള്‍
ആദ്യമായി മുഴുപവാട ഉടുത്ത നാള്‍ ഓടി കിതച്ചു എന്‍റെ മുൻപിൽ വന്നു നിന്ന്.. എനിക്ക് ചേര്ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍...
..
ഞാന്‍ പരീക്ഷകളില്‍ ജയിക്കുമ്പോള്‍ കാണുന്ന കല്‍വിളക്കില്‍ എല്ലാം തിരി തെളിച്ചവള്‍...
..
കഥകളി കാണാന്‍ പോയിട്ട്, കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ ­ ­ കൂടെയുണ്ടായിരുന ­ ­്ന കൂട്ടുകാരി....
..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലുടെ ­ ­ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍.....
..
അവളാണ് മക്കളെ മറ്റൊരുത്തന്റെ നിഴലായി പോകുന്നത്....

 

AAP ക്ക് വോട്ട് ചെയത് വിജയിപ്പിക്ക്കുക

Wednesday, April 9, 2014

ഒരികല് മോഷ്ട്ടിക്കാന്ശ്രമിക്കുന്നതിനിടെ പിടിക്കപെട്ട ഒരു കള്ളന് രാജാവിന്റെ മുന്പില് ഹാജരാക്കപെട്ടു.രാജാവ്‌ കള്ളന്റെ മുന്പില് രണ്ട് ശിക്ഷകള് വച്ചു....,ഒന്നെങ്കില് കള്ളന് നൂറ് സവോള അവിടെഇരുന്ന് കഴിക്കണം,അതല്ലെങ്കില് നൂറ് അടി വാങ്ങണം. എന്നാല് ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിര്ത്തുകയാണെങ്കില് ശിക്ഷ ആദ്യം മുതല് വീണ്ടും അനുഭവിക്കണം.അതായിരുന്നു വ്യവസ്ഥ.സവോള കഴിക്കുന്നതാണ് കൂടുതല് എളുപ്പം എന്ന് തോന്നിയ കള്ളന് സവോള കഴിക്കാന് തുടങ്ങി.എന്നാല് കുറച്ച് സവോളകള് കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കള്ളന് സഹികെട്ടു.ഇതിനേക്കാള് എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കള്ളന് അടി മതി എന്ന് രാജാവിനോട്‌ പറഞ്ഞു.അങ്ങനെ ഭടന്മാര് അടി തുടങ്ങി.കുറച്ച്അടികള് കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കള്ളന് സവോളയുടെ നീറല് ഒക്കെ മറന്നു.കള്ളന് രാജാവിനോട് കേണു,"എനിക്ക് അടി വേണ്ടായേ,ഞാന് സവോള തന്നെ തിന്നോളാം" .അങ്ങനെ കള്ളന് വീണ്ടും ആദ്യം മുതല് സവോള തിന്നാന് തുടങ്ങി....,കുറേ സവോളകഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാന് പറ്റാതായപ്പോള്കള്ളന് തോന്നിഅടി തന്നെയാണ് കൂടുതല് നല്ലതെന്ന്...ഈ കള്ളന് ഒരു മണ്ടനാണെന്ന് നിങ്ങള്ക്ക് തോനുന്നുണ്ടോ...??എങ്കില് അറിയുക,ഈ കള്ളന് ഒരു പ്രതീകമാണ്.ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....അഞ്ചു വര്ഷം കോണ്ഗ്രസ്‌ ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും ബി.ജെ.പി ആയിരുന്നു കുറച്ചൂടെ ബേധം എന്ന്.അങ്ങനെ നമ്മള് ബി.ജെ.പിക്ക് വോട്ട് കൊടുക്കും.ബി .ജെ.പി ഭരിച്ച് അഴിമതികൊണ്ടും വര്ഗീയതകൊണ്ടുംമടുക്കുമ്പോള് നമ്മുക്ക് തോന്നും കോണ്ഗ്രസ്‌ തന്നെയായിരുന്നുഇതിനേക്കാള് നല്ലതെന്ന്....നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....എന്നാല് ആ കള്ളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്ക്ക് നമ്മളോട് തോനുന്നുണ്ടാവുക....,'
മാറ്റി മാറ്റി വോട്ട് കൊടുത്ത് നമ്മുടെ രാജ്യത്തിന്റെ സ്രോതസ് കട്ടുമുടിക്കാന് രണ്ട് കൂട്ടര്ക്കും അവസരം ഒരുപോലെ പങ്കുവെച്ച് കൊടുക്കുന്ന കഴുതകള്'....,ഇതിനൊരു അവസാനം വേണ്ടേ സുഹൃത്തുക്കളെ??
തീര്ച്ചയായുംവേണം...,
ഇത്തവണ നിങ്ങളുടെ വോട്ടും മാറ്റത്തിനുള്ളതാവട്ടെ.. AAP ക്ക്
വോട്ട് ചെയത് വിജയിപ്പിക്ക്കുക

സമൂഹത്തിന്റെ ക്രൂരതയും അമ്മയുടെ സ്നേഹവും

Thursday, April 3, 2014

ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു അരുണ്‍ ജനിച്ചത്. അവനു സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ആകെ ഉണ്ടായിരുന്നത് അവന്റെ അമ്മ മാത്രം ആയിരുന്നു. അവന്റെ അച്ഛനെ കണ്ട ഓർമ അവനില്ല കാരെണം അവനു തിരിച്ചറിവാകുന്നതിനു മുൻപ് തന്നെ അവന്റെ അച്ഛൻ അമ്മയോടും അവനോടും യാത്ര പറഞ്ഞു നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയിരുന്നു.

വളരെ കഷ്ട്ടപ്പാട് നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എല്ലാ കുട്ടികളും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവനും സ്കൂളിൽ പോകണം എന്നാ ആഗ്രഹം അവൻ അമ്മയോട് പറഞ്ഞു. ബുദ്ധിമുട്ടകൽക്കിടയിലും അവന്റെ ആഗ്രഹം നടത്തി കൊടുക്കാതിരിക്കാൻ ആ അമ്മക്കാകില്ലായിരുന്നു. അങ്ങനെ അവനും സ്കൂളിൽ പോയി തുടങ്ങി. അവന്റെ അമ്മയുടെ ആഗ്രഹം പോലെ തന്നെ അവൻ നന്നായി പഠിച്ചു കൂടാതെ സമൂഹത്തിലും സ്കൂളിലും നല്ല കുട്ടി എന്ന പേര് അവൻ സമ്പാദിച്ചിരുന്നു. ഇത് അവന്റെ അമ്മക്ക് വളരെ അധികം സന്തോഷം നൽകുകയും ചെയ്തു.

അവന്റെ സ്കൂൾ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ അവൻ മദ്യത്തിന്റെയും ലഹരിയുടെയും അടിമയായി മാറി കൊണ്ടിരുന്നു ക്രമേണ ഒരു സാമൂഹിക ദ്രോഹി ആകുക തന്നെ ചെയ്തു. അതിനു ശേഷം ലഹരി ഉപയോഗത്തിൽ മാത്രമായ് അവന്റെ ശ്രദ്ധ. അമ്മയെ കുറിച്ചും അവരുടെ സ്വപ്നങ്ങളും എല്ലാം അവൻ മറന്നു പതുക്കെ പതുക്കെ നല്ല കുട്ടി എന്നാ അവന്റെ പേര് ഇല്ലാതായി കൊണ്ടിരുന്നു.

അവന്റെ അമ്മ ഇതൊക്കെ അറിയാൻ ഒത്തിരി വയ്കിയിരുന്നു, ഇതറിഞ്ഞ ആ അമ്മയുടെ നെഞ്ച് തകര്ന്നു പോയ്‌.
 ഞാൻ നെഞ്ചോടു ചേർത്ത് വളര്ത്തിയ എന്റെ മകൻ എങ്ങനെ ഈ അവസ്ഥയിൽ  ആയി ?

വളരെ കഷ്ട്ടപെട്ടും ഒത്തിരി സ്നേഹം നല്കിയും ആ അമ്മ അവനെ പതിയെ പതിയെ ലഹരിയുടെ ലോകത്ത് നിന്നും നന്മയുടെ ലോകത്തേക്ക് കയ്പിടിച്ചു നടത്തി.

കുറച്ചു നാളുകൾക്കു ശേഷം അവനു ഒരു വയറു വേദന ഉണ്ടാകുകയുണ്ടായും അത് ചികിത്സിക്കാനായി ഒരു ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അവിടെ വെച്ചാണ്‌ ആ അമ്മ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. അമിതമായ ലഹരി ഉപയോഗം കാരെണം മകന്റെ വൃക്ക തകരാറിൽ ആയി എന്ന് . വളരെ വൈകിപോയി എന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ആ അമ്മയുടെ മനസ്സ് തകർന്നു പോയി. പിന്നീടുള്ള ദിവസങ്ങളിൽ  അമ്മ അവനു വേണ്ടി ധാരാളം നേർച്ചകളും പ്രാർത്ഥനകളും നടത്തി. പക്ഷെ അവക്കൊന്നും അവനെ മരണത്തിൽ നിന്നും രക്ഷിക്കാനായില്ല.. എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഈ ലോകത്ത് നിന്നും യാത്രയായി. അരുണ്‍ ഇനി ഒരു ഓര്മ മാത്രം ആകുന്നു എന്നത് ആ അമ്മക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.
അവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ അറിയാതെ എന്റെ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ, അറിയാതെ മനസ്സിൽ ചോതിച്ചു "ദൈവം ഇത്ര ക്രൂരനാണോ ?"
സ്വന്തം ജീവൻ പോയത് കൊണ്ടാകാം ആ അമ്മ അധികകാലം ജീവിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങള്ക്ക് ശേഷം ആ അമ്മയും ഈ ലോകത്തോട്‌ വിട പറഞ്ഞു..
 

Most Reading