Pages

പ്രണയാർദ്രമായ ഹൃദയം

Thursday, August 28, 2014

എങ്ങു നിന്നോ ഒരിക്കൽ അവൾ എൻറെ അരികിലീക്കെത്തി. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ സുന്ദരിയായിരുന്നു അവൾ. പെട്ടെന്നൊരിക്കൽ എൻറെ അരികിലെക്കെത്തിയവൾ, വളരെ പെട്ടെന്നു തന്നെ എന്നോടു അടുത്തവൾ. അവളുടെ നോട്ടത്തിലും സംസാരത്തിലും ഒക്കെ എവിടെയൊക്കെയോ അവൾക്ക് എന്നോട് ഇഷ്ട്ടം ആണെന്ന് തോന്നി, അതു കൊണ്ട് തന്നെ ഞാൻ എപ്പോളും അവളോട്‌ കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു. അങ്ങനെ അവൾ എന്റെത് മാത്രം ആണ് എന്ന് തോന്നിയ നാളുകൾ കടന്നുപോയ്‌.  ഒരുനാൾ അവൾ എന്നെ വിളിച്ചു.
അവൾ - ഹലോ ചേട്ടാ..
ഞാൻ - ഹായ്, എന്നാ ഉണ്ട് വിശേഷംസ്..!
അവൾ - നത്തിംഗ്, ആസ് ആൾവെയ്സ്.. ഇങ്ങനെ പോണു..
ഞാൻ - ഹും കൊള്ളാല്ലോ..
അവൾ - ചേട്ടാ, ഞാനും ഫ്രണ്ട്സും കൂടി ഒരു ട്രീറ്റ്‌ പ്ലാൻ ചെയ്യുന്നുണ്ട് വരുമോ?
ഞാൻ - അയ്യോ.. എനിക്ക് ഒരുപാട് വലിയ സൗഹൃദങ്ങളും, ട്രീറ്റും ഒന്നും പരിചയമില്ല..
അവൾ - അതെന്താ ചേട്ടനു ഫ്രണ്ട്സ് ആരും ഇല്ലേ..?
ഞാൻ - ഉണ്ട്.. വളരെ ചെറിയ ഒരു ലോകം എന്റെ നാട്ടിൽ ഉണ്ട്. ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേരുന്ന ഒരു ലോകം...
അവൾ - ഇതെന്താ ചുമ്മാ എന്നെ കളിയാക്കുകയാണോ ?
ഞാൻ - അല്ല..
അവൾ - ചേട്ടനു ഫ്രണ്ട്സ് ഇല്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..
ഞാൻ - ആഹ്..
അവൾ - എന്തായാലും ചേട്ടൻ വരണം...
ഞാൻ - ഓക്കേ.. വരാം.. പക്ഷെ നീ എനിക്കൊരു വാക്ക് തരണം. ഒരു സായാഹ്നം നീ എനിക്കായ് മാറ്റി വെക്കും എന്ന്.
അവൾ - ങേ..? അതെന്തിനാ ?
ഞാൻ - ഒന്നുമില്ല വെറുതെ സംസാരിച്ചിരിക്കാൻ ഒരു മോഹം..
അവൾ - ഹും.. ശെരി.. പ്രോമിസ്‌.. ഞാൻ ഒരിക്കൽ വരാം..

എന്റെ മോഹങ്ങൾ ഒക്കെ പൂവണിയാൻ പോകുന്ന പോലെ എനിക്ക് തോന്നി.. ആദ്യമായ് ഇഷ്ട്ടപെട്ട പെണ്ണ്, എന്റേത് മാത്രമാണ് എന്ന് തോന്നിയ പെണ്ണ്‍... ഞാൻ അവളെക്കുറിച്ച് ഓർത്തു കൊണ്ടേ ഇരുന്നു.. അവള്ക്കായ്‌ ഞാൻ ഒരു കുഞ്ഞ് സമ്മാനം വാങ്ങി കയ്യിൽ സൂക്ഷിച്ചു. അവൾ എനിക്കായ് തരുന്ന ആ സായാഹ്നത്തിൽ എനിക്കവളോടുള്ള ഇഷ്ട്ടം തുറന്നു പറയുമ്പോൾ കൊടുക്കാനായ്‌ ഞാനത് സൂക്ഷിച്ചു വെച്ചു..
അവളെ കുറിച്ചുള്ള ഒർമകളുമായ് ഞാൻ ദിവസങ്ങൾ തള്ളി നീക്കികൊണ്ടിരുന്നു. ഒരു ദിവസം ഞാൻ അറിഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണെന്ന്..

ഉള്ളിൽ എവിടെയോ ഒരു നീറ്റൽ തോന്നി.. പക്ഷെ എന്നിട്ടും ഞാൻ അവൾക്കായ്‌ കാത്തിരുന്നു, നഷ്ട്ടപ്പെടും എന്ന് ഉറപ്പായിട്ടും പിന്നെയും ശ്രെമിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം അവൾ എനിക്ക് തന്ന വാക്ക് പാലിച്ചു. ഞങ്ങൾ രണ്ടാളും മാത്രമുള്ള ഒരു  സായാഹ്നത്തിൽ ഞങ്ങൾ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു. ഉള്ളിൽ അപ്പോളും അവളോടുള്ള സ്നേഹം അലതല്ലി കൊണ്ടേ ഇരുന്നു. സംസാരത്തിനിടയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണ് പക്ഷെ അയാൾക്ക് ഇഷ്ട്ടം ആണോ എന്ന അറിയില്ല എന്ന്. ഉള്ളിൽ തോന്നിയ വിഷമം ഞാൻ ഉള്ളിൽ തന്നെ ഒതുക്കി. പരസ്പരം പിരിയുമ്പോൾ അവൾ എന്നോട് ചോതിച്ചു ചേട്ടന് എന്റെ നല്ല ഒരു ഫ്രണ്ട് ആയി ഇരിക്കാൻ പറ്റുവോ എന്ന്.. അവള്ക്ക് ഇതുവരെ അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുദം ആണ് തോന്നിയത്. ഞാൻ പറഞ്ഞു തീർച്ചയായും ഞാൻ എന്നും നിന്റെ നല്ല ഒരു സുഹൃത്ത് ആയിരിക്കും.

അവൾ എന്റെ അരികിൽ നിന്ന് പോയപ്പോൾ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. ഇത് വരെ ഇല്ലാത്ത എന്തോ ഒരു ശൂന്യത.. പിന്നെ ഞാൻ അവള്ക്കായ്‌ വാങ്ങിയ സമ്മാനത്തിലേക്കു നോക്കി, മനസ്സിൽ പറഞ്ഞു എന്റെ നഷ്ട്ട പ്രണയം..
 

Most Reading