Pages

രജനി അഥവാ ഇന്റര്‍നെറ്റിലെ പുതിയ ദൈവം

Sunday, January 22, 2012

ഇന്റര്‍നെറ്റ്‌  ഇല്ലാതെ പകരം രജനി പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈറ്റ് കണ്ട രജനി ആരാധകര്‍ അടിമുടി കോരിത്തരിച്ചു നിക്കുവാ.. പണ്ടേ ഉള്ള ദൈവിക പ്രതീതി രജനി അണ്ണന് ഇപ്പോള്‍
കുറച്ചു കൂടി എന്നാണ് കരുതേണ്ടത്.... desimartini.com അവതരിപ്പിച്ച  രജനി പവര്‍ വെബ്‍സൈറ്റ് അണ്ണന്റെ ആരാധകര്‍ക്ക് വേണ്ടി ഉള്ളതാണ്. അണ്ണന്റെ പവര്‍ ഉപയോഗിച്ചാണ്‌ സൈറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന രീതിയിലാണ്‌ സൈറ്റില്‍ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്.


http://www.desimartini.com/allaboutrajni.htm  എന്ന പേജ് ആണ് ഇന്റര്‍നെറ്റ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് എന്നവകാശപ്പെടുന്നത്. അഡ്രസ്‌ ടൈപ്പ് ചെയ്യുമ്പോള്‍ സൈറ്റ് പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് ഇന്റര്‍നെറ്റ്‌ ഓഫ്‌ ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയു എന്ന മെസ്സേജ് കാണിക്കും.. ഇന്റര്‍നെറ്റ്‌ ഓഫ്‌ ചെയ്താല്‍ ഉടന്‍ സൈറ്റിലേക്ക് പ്രവേശിക്കുകയായി.. രജനി ഫാന്‍സിനു വേണ്ടി അണ്ണന്റെ വീര പ്രവര്‍ത്തികളും, സഹസികതകളും , അമാനുഷികമായ  അണ്ണന്റെ കഴിവുകളെ പറ്റിയുമാണ് സൈറ്റിലുള്ളത്.
 ഇതിലൂടെ സൈറ്റ് ഉടമസ്ഥര്‍ ലക്‌ഷ്യം ഇടുന്നത് രജനിയിലൂടെ പ്രൊമോഷന്‍ മാത്രമാണോ ??? എന്തായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലയെ അഭിനന്ദിക്കുക തന്നെയാണ് വേണ്ടത്..

ഇനി നമുക്ക് അറിയണ്ടത് സൈറ്റ് ലോഡ് ആകുന്നതിനു പിന്നില്‍ ഉള്ളതാണ് .

   സൈറ്റ് ചെയ്തിരിക്കുന്നത് മുഴുവന്‍ ഫ്‌ളാഷിലാണ് ഒപ്പം അകത്തുള്ള പേജ് flash vars എന്ന ഫ്‌ളാഷ്  സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് . സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്  cloud സെര്‍വറില്‍ ആയതുകൊണ്ടും ഫ്‌ളാഷില്‍ ചെയ്തിരിക്കുന്നത് കൊണ്ടും സൈറ്റ് അഡ്രസ്‌ എന്റര്‍ ചെയ്യുമ്പോള്‍ സൈറ്റ് ഫുള്‍ ക്യാഷ് മെമ്മറിയിലോട്ട് ഡൌണ്‍ലോഡ് ആകും. പിന്നെ ഫ്‌ളാഷില്‍ ഉപയോഗിച്ചിട്ടുള്ള condition സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്‌ നെറ്റ് ഇല്ലാതെ ആകുമ്പോള്‍ മാത്രം സൈറ്റ് വര്‍ക്ക്‌ ആകുന്നത്.

ഇനി ഇത് മനസ്സിലാകണമെങ്കില്‍ ഒന്ന് റിഫ്രെഷ് ചെയ്താല്‍ മാത്രം മതി....



----------------*************************----------------
ഇനി നമുക്ക്  കരണ്ടില്ലാതെ രജനി പവറില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍നു  വേണ്ടി കാത്തിരിക്കാം...
----------------*************************----------------

അശ്വതി ടീച്ചറുടെ അനുഭവ കഥ..!

Wednesday, January 18, 2012

എന്റെ പേര് അശ്വതി. ഞാനൊരു ടീച്ചര് ആണ്. ഭര്ത്താവും രണ്ടുകുട്ടികളുമായി സസുഖം വാഴുന്നു.
ഒന്പതാം ക്ലാസ്സില് പഠിക്കുമ്പോള് എനിക്കുണ്ടായ ഒരു അനുഭവം ആണിത്.
എനിക്കന്നു പതിനാലു വയസ്സ്. എല്ലാം കേള്ക്കാനും , കാണാനും , ആസ്വദിക്കാനും മനസ്സ് വെമ്പല് കൊള്ളുന്ന പ്രായം.

ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഒരു രാത്രി... ചേച്ചിയും ചേട്ടനും വീട്ടിലുണ്ട്... വിരുന്നു വന്നതാണ്.
അര്ദ്ധരാത്രി ഒരു ദു:സ്വപ്നം കണ്ടു ഞെട്ടി ഉണര്ന്ന എനിക്ക് വല്ലാത്ത ദാഹം തോന്നി. വെള്ളമെടുക്കാനായി ഞാന് പുറത്തിറങ്ങി.
ഡൈനിങ്ങ് ഹാളിലാണ് ഫ്രിഡ്ജ്. ചേച്ചിയുടെ റൂം കഴിഞ്ഞു വേണം അങ്ങെത്താന്. ചേച്ചിയുടെ മുറിയുടെ മുന്പില് എത്തിയപ്പോള് കാണുന്നു ചേച്ചിയുടെ മുറിയില് വെളിച്ചം, കേള്ക്കുന്നു അടക്കിപിടിച്ച സംസാരം. ഈ അര്ദ്ധരാത്രി എന്താണവിടെ നടക്കുന്നത്?

എനിക്ക് ആകാംക്ഷ വര്ദ്ധിച്ചു. എന്റെ പ്രായം ഓര്ക്കുക...

ഞാന് മെല്ലെ വാതിലില് തള്ളി. ഭാഗ്യം വാതില്ചാരിയിട്ടതെ ഉള്ളൂ... ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു: ആ മുറിയിലെ കാഴ്ച!!!
!!!!! എന്റെ ഉമിനീര് വറ്റി. ജീവിതത്തിലെ ആദ്യ കാഴ്ച..... എന്റെ ഓരോ രോമകൂപത്തിലും എന്തോ ഒരു..... ഒരു.....
ആ കാഴ്ച ഒരു പതിനാലുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... എന്തായിരുന്നെന്നോ അത്...
.
.
.
.


.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ലൈറ്റും ടിവിയും ഓണ് ചെയ്തു വെച്ച് ചേട്ടനും ചേച്ചിയും കൂര്ക്കം വലിച്ചു ഉറങ്ങുന്നു.
ഞാനവരെ ഉണര്ത്താതെ എല്ലാം ഓഫ്ചെയ്തു. വൈദ്യുതി ഇങ്ങിനെ പാഴാക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക് പറയണം എന്ന് മനസ്സില് ഉറപ്പിച്ചു ഞാന് മെല്ലെ തിരിച്ചു നടന്നു.....


(ഗുണപാഠം: വൈദ്യുതി അമൂല്യമാണ് അത് അനാവശ്യമായി പാഴാക്കരുത്)

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലേക്കൊരു എത്തിനോട്ടം

Tuesday, January 17, 2012

ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിനെതിരെ ആരാധകരും,സൂപ്പര്‍ താരങ്ങളും,ചലച്ചിത്ര രംഗത്തെ പ്രമൂഖരും ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നു.. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പരുതിവിട്ടു ആക്ഷേപിക്കുകയും ചിലരെ പ്രത്യേകം തിരഞ്ഞെടുത്തു ആക്ഷേപിച്ചിരിക്കുന്നു എന്നാണ് ശ്രീനിക്ക് നേരെ ഉള്ള പരാമര്‍ശങ്ങള്‍..
ആക്ഷേപഹാസ്യം എന്ന മുഖം മൂടിയിട്ട് സൂപ്പര്‍ താരങ്ങളെയും യുവ താരങ്ങളെയും പരിഹസിക്കുകയാണ് കഥയിലുടനീളം കാണിക്കുന്നത്..
റോഷന്‍ ആന്‍ഡ്രൂസിന്‍റെ മെഗാഹിറ്റ്‌ ചിത്രമായ "ഉദയനാണ് താരത്തിലെ" തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാര്‍ വീണ്ടും എത്തുന്നു ഒപ്പം ശ്രീനിയുടെ തിരക്കഥയും എന്ന കാരണം കൊണ്ട് മാത്രം ഒത്തിരി സന്തോഷത്തോടെയാണ് ഞാന്‍ പടം കാണാന്‍ കേറിയത്.. പക്ഷെ.. ആദ്യം മുതല്‍ അവാനം വരെ സൂപ്പര്‍ താരങ്ങളെ കളിയാക്കുക മാത്രമണ്‌ ചെയ്തിരിക്കുന്നത്..

ശ്രീനിയുടെ തിരക്കഥയില്‍ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ആദ്യ സിനിമയിലെ പച്ചാളം ഭാസി, ബേബിക്കുട്ടന്‍ എന്നീ കഥാപാത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
സൂപ്പര്‍ താരങ്ങളുടെ വീട്ടിലെ വാണിജ്യ വകുപ്പ് റെയ്ഡും ആനക്കൊമ്പും പട്ടാള പദവി ലബ്ധിയുമെല്ലാം ചിത്രത്തില്‍ ശ്രീനി പരാമര്‍ശിയ്ക്കുന്നുണ്ട്.. ശ്രീനി ഇതിലൂടെ സൂപ്പര്‍ താരങ്ങളെ മാന്യമായ രീതിയിലാണ്‌ പരിഹസിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഒരു പരിധി വരെ അത് ഉള്‍ക്കൊണ്ടേനെ. വിമര്‍ശനം ആരോഗ്യപരമാണെങ്കില്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമെന്നതിന് തെളിവായിരുന്നു ഉദയനാണ് താരമെന്ന ചിത്രത്തിന്‍റെ  വിജയം.

എന്നാല്‍ സരോജ് കുമാറിന്‍റെ  രണ്ടാംവരവില്‍ സൂപ്പര്‍താരങ്ങളെ അക്രമിയ്ക്കുകയെന്ന എന്ന ഒറ്റ ലക്ഷ്യം  മാത്രമാണുള്ളതെന്നു സിനിമ കാണുന്ന ആര്‍ക്കും മനസ്സിലാവും.


സരോജ് കുമാറിലൂടെ ശ്രീനി പ്രധാനമായും ഉന്നമിടുന്നത് മോഹന്‍ലാലാണെന്ന് മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട ആവശ്യമില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അത് നമുക്ക് മനസ്സിലാക്കാവുന്നതേയൊള്ള്. കാശുമുടക്കി കേണല്‍ പദവി സ്വന്തമാക്കുന്ന നടനെതിരെ ജനം ചാനലുകളിലൂടെ പ്രതികരിയ്ക്കുമ്പോള്‍ അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിയ്ക്കാത്ത ചെറ്റകളെന്നാണ് സരോജ് കുമാര്‍ വിളിച്ചുകൂവുന്നത്. ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പിനെ ആനക്കൊമ്പാക്കി മാറ്റുന്ന ശ്രീനിയുടെ തമാശകള്‍ സഹതാപം മാത്രമേ സൃഷ്ടിയ്ക്കുന്നുള്ളൂ..
യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിയെപ്പോലും വെറുതെ വിടാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് തയാറാവുന്നില്ല എന്നതിന് തെളിവാണ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് പൃഥ്വി പറഞ്ഞെന്ന തരത്തില്‍ പ്രചരിച്ച അതിരുവിട്ട തമാശ സിനിമയിലൂടെ തിരക്കഥാകൃത്ത് ആവര്‍ത്തിയ്ക്കുന്നത്.

സൂപ്പര്‍ താരങ്ങളെ അക്രമിക്കുന്ന  കാര്യത്തില്‍ സിനിമ മമ്മൂട്ടിയോട് മൃദുസമീപനം പുലര്‍ത്തുന്നുണ്ടെന്ന് വേണം കരുതാന്‍. ലാലിനെ തലങ്ങും വിലങ്ങും ആക്രമിക്കുമ്പോള്‍ മമ്മൂട്ടിയെ അധികം കുത്തിനോവിക്കാന്‍  ശ്രീനി തായാറായിട്ടില്ല.

നല്ല സിനിമയുടെ പ്രതീകമായി, നാളത്തെ വാഗ്ദാനമായി അവതരിപ്പിക്കപ്പെടുന്ന യുവനടന്‍ ശ്യാമിന്‍റെ  വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത് വെറുതെയാണെന്നും നമുക്ക് കരുതാനാവില്ല. മകന്‍റെ  അച്ഛന്‍റെ  സ്‌നേഹപ്രകടനമായിട്ടാണ്  ഇതിനെ പലരും കാണുന്നത്.

രണ്ട് രണ്ടര മണിക്കൂര്‍ സൂപ്പര്‍താരങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞതിന് ശേഷം ഇതെല്ലാം അവര്‍ നന്നാവാന്‍ വേണ്ടിയാണെന്ന തരത്തിലുള്ള സിനിമയുടെ കഥാന്ത്യവും ആര്‍ക്കും ദഹിക്കുന്നില്ല. ശ്രീനിവാസന്‍ എഴുതിയ തിരക്കഥകളില്‍ ഏറ്റവും മോശമെന്ന കുപ്രസിദ്ധി മാത്രമാകും ഒരുപക്ഷേ പത്മശ്രീ സരോജ് കുമാറിനെ കാത്തിരിയ്ക്കുന്നത്.
നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത് ശ്രീനി തിരക്കഥയെഴുതിയ പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപം മാത്രമാണു എനിക്ക് പറയാനുള്ളത്.

ചിത്രം കണ്ടു തുടങ്ങുമ്പോള്‍ പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവുന്നത് സ്വാഭാവികമാണ്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരുകളാണ്  പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക. ഒരെണ്ണം മോഹന്‍ലാലും മറ്റേതു മമ്മൂട്ടിയും.
എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല. ലഫ്.  കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും പ്രഹസനങ്ങളും നടന്‍റെ  വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.
ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്‍റെ  വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്‍റെ  മാനം പോവും എന്നാണ് സരോജ് പറയുന്നത്. ഇതൊക്കെ കാണുമ്പോള്‍ ശ്രീനി എന്ന മഹാ പ്രതിഭയോട് വെറും സഹതാപം മാത്രമാണു എനിക്ക് തോന്നുന്നത്.. ഇതൊക്കെ ചെയ്തത് "സന്തോഷ്‌ പണ്ഡിറ്റ്‌" ആയിരുന്നു എങ്കില്‍ പ്രേക്ഷകര്‍ അന്ഗീകരിക്കുമായിരുന്നു കാരണം "പണ്ഡിറ്റില്‍" നിന്നും പ്രേക്ഷകര്‍ ഇത്രയുമേ പ്രതിക്ഷിക്കുന്നുള്ളൂ.. പക്ഷെ ശ്രീനിയില്‍ ഒത്തിരി പ്രതീക്ഷകള്‍ അര്‍പ്പിച്ചാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ കയറുന്നത് പക്ഷെ കിട്ടുന്നതോ വെറും @$%^*$^*%^ മാത്രം..

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് മാത്രമാണു ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് എന്‍റെ ചോദ്യം.. ഇങ്ങനെ ഒരു വ്യക്തിഹത്യയുടെ ആവശ്യം ഉണ്ടായിരുന്നോ ???
 
ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി ഞാന്‍ ഓടിയെത്തിയത് ഇതുകൊണ്ടു മാത്രമാണു. എന്നാല്‍ ചിത്രംഎന്നെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതായിരുന്നു..



   

നന്ദിതയുടെ കവിതകള്‍


നന്ദിത ഓര്‍മയായി മറഞ്ഞിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍. നന്ദിതയുടെ ഓര്‍മകള്‍ക്ക് മരണമില്ല.

"
ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും എന്നില്‍ ശേഷിക്കുന്നില്ല"


എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍
Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍?
അറിയില്ല ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു നന്ദിത പോയി മറഞ്ഞു ഓര്‍മ്മകളുടെ ചായകൂട്ടില്‍ നിന്നും ഒരു മോഹം ഉടലെടുക്കുന്നു .
തകര്‍ന്നടിഞ്ഞിട്ടില്ലാത്ത നഷ്ട്ടപ്രണയം നിഴലിക്കുന്ന കവിത്യ ഭാവനയില്‍ നിന്നും പുതിയ ഒരു സ്വപ്നം ഉടലെടുക്കുന്നു

നന്ദിതയുണ്ടയിരുന്നെങ്കില്‍....

നിറനിലാവിന്‍റെ സൌന്ദര്യം ആസ്വദിക്കും മുന്‍പേ നിലവിനോട് പിണങ്ങി പടിയിരങ്ങിയവള്‍ അതായിരുന്നു നന്ദിത.
വിടര്‍ന്നു സൌരഭ്യം പരത്തും മുന്‍പേ മറ്റൊരു ലോകത്തിലേക്ക്‌ യാത്രയായവള്‍.
മരണത്തെ പരിണയിക്കാന്‍ മാത്രം നിഗൂഡമായിരുന്നോ അവളുടെ മനസ്സ് ?....

ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇവയിന്നും ലോകത്തിന്
ഒരുപക്ഷെ ഈ ചോദ്യങ്ങള്‍ക്ക് നന്ദിത ഉത്തരം തന്നിരുന്നെങ്കില്‍ അതിന്‍റെ രൂപം ഏതു തരത്തിലയിരിക്കാം .....
നഷ്ടപ്രണയത്തിന്‍റെയോ അതോ വിഷാദത്തിന്‍റെയോ ?

"നിന്നെ മറക്കുകയെന്നാല്‍
മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്"


ജീവിതം നന്ദിതയ്ക്ക് പകുതി പൂത്തു സുഗന്ധം പരത്തും മുന്‍പ് വാടിപ്പോയ പൂവാണെങ്കില്‍ ….
അവരെ സ്നേഹിക്കുന്നവര്‍ക്ക് നന്ദിത ജ്വലിക്കുന്ന നക്ഷത്രമാണ്, അക്ഷരങ്ങളുടെ വിസ്മയമാണ്.

ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം….

---------------------------------------------------------------------------------------------------------------------------

ചില ജന്മങ്ങളുണ്ട് - പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്.
കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല... നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്.
സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ:
സുഗതകുമാരി.



---------------***********************
---------------




 ---------------***********************---------------

പ്രണയം

Sunday, January 15, 2012

ജീവിതത്തില്‍ ഇതുവരെ പ്രണയിക്കാത്തവര്‍ക്കും , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും , പ്രണയിക്കുന്നവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു..

ജീവിതത്തില്‍ പ്രണയിക്കാത്തവരും പ്രണയം അനുഭവിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകില്ല... എല്ലാവരും ഒരിക്കലെങ്കിലും പ്രണയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ടാകും...
ചിലര്‍ ഉള്ളിലുള്ള പ്രണയം പുറത്തു പറയാതെ കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ചു നടക്കുന്നു മറ്റുചിലര്‍ ആകട്ടെ കാണുന്നവരോടൊക്കെ പ്രണയം ആണെന്ന് പറയുന്നു മറ്റു ചിലര്‍ മനസ്സാല്‍ ഇഷ്ട്ടപെട്ട ആളിനെ മാത്രം പ്രണയിക്കുന്നു...!!!

ഇവരില്‍ ആരാണ് യഥാര്‍ത്ഥ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നത് ????

ഞാന്‍ പറയുന്നു ഇവര്‍ ആരും തന്നെ പ്രണയം എന്താണെന്നു അറിയുന്നില്ല.....
പ്രണയം എന്നാല്‍ ഒരു
വാക്കില്‍ ഒതുങ്ങുന്നതല്ല...  എഴുകടലിലെ ജലത്തിനേക്കാള്‍ വ്യാപ്തി ഉണ്ട് പ്രണയം എന്നാ വാക്കിന്.. ആകാശത്തെക്കാള്‍ വിശാലമാണ് പ്രണയം...
കാണുമ്പോള്‍ തോന്നുന്ന ഒരു ഇഷ്ട്ടം മാത്രമാണോ പ്രണയം ??? ഒരിക്കലുമല്ല അത് രണ്ടു മനസ്സുകളുടെ ഒത്തുചേരലാണ്.. ഇശ്വരന്‍ നിശ്ചയിച്ച പോലുള്ള ഒരു ഒത്തുചേരലാണ് പ്രണയം...
ഒരാള്‍ക്കുമാത്രം തോന്നുന്ന ഇഷ്ട്ടത്തെ പ്രണയം എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.. പരസ്പരം അറിഞ്ഞു , മനസ്സുകള്‍ ഒത്തു ചെരുന്നതിനെയാണ് പ്രണയം എന്ന് പറയുന്നത്.. അതായത് രണ്ടു പേര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകണം എന്നര്‍ത്ഥം , പരസ്പരം അറിയാന്‍ അവര്‍ക്ക് കഴിയണം , ഇഷ്ട്ടങ്ങള്‍ അറിയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയണം. ഇതാണ് പ്രണയം..

ഇപ്പോള്‍ സമൂഹത്തില്‍ പ്രണയം കൊണ്ട് രണ്ടു മനസ്സുകളെയല്ല അവര്‍ ചേര്‍ക്കാന്‍ നോക്കുന്നത് മറിച്ച് രണ്ടു ശരീരങ്ങളെയാണ്.. ഇതിനെ പ്രണയം എന്നല്ല പറയുന്നത് പകരം $%&*&($#%  (ഊഹിക്കുക) എന്നാണ് പറയുന്നത്.

  പ്രണയം എന്നത് കല്യാണത്തിന് മുന്‍പ് മാത്രമുള്ള ഒരു സാധനമല്ല.. അത് ജീവിതകാലം മുഴുവന്‍ ഉള്ള ഒരു വിശ്വാസമാണ്.. പരസ്പര വിശ്വാസം.. ജീവിതത്തില്‍ എപ്പോളും പ്രണയിക്കുക.. എന്ന് കരുതി കെട്ടുകഴിഞ്ഞ് രണ്ടു കുട്ടികള്‍ ആയിക്കഴിഞ്ഞു അപ്പുറത്തെ വീട്ടിലെ ജാനൂനെ/ശശിയെ അല്ല പ്രണയിക്കേണ്ടത് സ്വന്തം ഭാര്യയെ / ഭര്‍ത്താവിനെ. ഇതിനാണ് പ്രണയം പ്രണയം എന്ന് പറയുന്നത്....

എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും യഥാര്‍ഥ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ പരസ്പരം ഒത്തു ചേരും എന്നാണ് പുരാണങ്ങളില്‍ പോലും പറഞ്ഞിരിക്കുന്നത്...

നഷ്ട്ടപ്പെടും എന്ന് കരുതി പ്രണയിക്കാതിരിക്കരുത് അത് സത്യമാണെങ്കില്‍ ഒരിക്കലും നഷ്ട്ടപ്പെടില്ല
കാരണം
പ്രണയം ഒരു പ്രകൃതി ശക്തിയാണ്.. ഒരു സത്യമാണ്..

തുടക്കം...

ഒത്തിരി നാളുകള്‍ക്കു ശേഷം വീണ്ടും എഴുതി തുടങ്ങുവാന്‍ ഒരു മോഹം.. അക്ഷരങ്ങള്‍ എന്നോ എന്നില്‍ നിന്നും അകന്നു പോയി എന്നറിയാം.. എന്നിട്ടും എന്‍റെ ഏകാന്തത എന്നെ അതൊക്കെ തിരിച്ചെടുക്കുവാന്‍ പ്രേരിപ്പിക്കുന്നു.. ഓര്‍മയില്‍  ഉള്ള നല്ല നാളുകളും ചീത്ത നാളുകളും ഒരു പോലെ നിറയുന്ന നിമിഷങ്ങളില്‍ ഒരിക്കല്‍ എനിക്ക് കൂട്ടായി ഈ അക്ഷരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.. പിന്നെങ്ങനെയാണ് ഞാനറിയാതെ അവയൊക്കെ എന്നെ വിട്ടു പോയത്..??? എന്തിനാണെന്നെ ഈ ഏകാന്തതയുടെ പടുകുഴിയില്‍ തള്ളി ഇട്ടത് ???

         കഴിഞ്ഞകാലങ്ങള്‍ മറക്കാന്‍............... പുതിയ സ്വപ്നങ്ങള്‍ക്കായി ഞാന്‍ എഴുതുന്നു......

 

Most Reading