നീ അറിയാൻ എന്തേ ഇനിയും ഉറങ്ങിില്ലോമലേ,
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?
ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ
വരച്ചിട്ട നിൻ മുഖം ഓർത്തിരിക്കുന്നു ഞാൻ .
എഴുതി കഴിയാത്ത കവിതയായ് എന്നുമാ-
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ
ആഴങ്ങൾ പറയുവാൻ .
നിൻ കനവാകുവാൻ .. നിനവാകുവാൻ..
നിൻ കനവാകുവാൻ നിനവാകുവാൻ
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ
ആശിച്ച് മോഹിച്ചു കാത്തിരിക്കുന്നു ഞാൻ.
മറ്റൊരു ജീവന്‍റെ നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?
ജീവനായ് നീ .. പ്രണയമായ് നീ....
ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...
എന്‍റെ ഹൃദയം നിനക്കായി പാടിയിട്ടും?
ഓർമ്മതൻ മായാത്ത പുസ്തകത്താളിൽ
വരച്ചിട്ട നിൻ മുഖം ഓർത്തിരിക്കുന്നു ഞാൻ .
എഴുതി കഴിയാത്ത കവിതയായ് എന്നുമാ-
ത്തൂലിക തുമ്പിൽ വിരിയാൻ കൊതിപ്പു ഞാൻ.
കൂട്ടിപ്പെറുക്കിയെടുത്തൊരീ അക്ഷര -
ക്കൂടങ്ങൾക്കാവില്ല പറയാത്ത പ്രണയത്തിൻ
ആഴങ്ങൾ പറയുവാൻ .
നിൻ കനവാകുവാൻ .. നിനവാകുവാൻ..
നിൻ കനവാകുവാൻ നിനവാകുവാൻ
ആർദ്രമാം പ്രണയത്തിൻ നിശ്വാസമാകുവാൻ
ആശിച്ച് മോഹിച്ചു കാത്തിരിക്കുന്നു ഞാൻ.
മറ്റൊരു ജീവന്‍റെ നിഴലായി മാറി ഞാൻ
അകലുന്നു ദൂരെക്കെങ്കിലും..,
പകരം നില്ക്കുവാൻ ആവില്ല ഒന്നിനും
ഈ പ്രണയത്തിലെന്നറിയുന്നുവോ നീ?
ജീവനായ് നീ .. പ്രണയമായ് നീ....
ജീവനായ് നീയെൻ പ്രണയമായ് നീ
ആകാശം കാണാതെ ഞാനെൻ ഹൃത്തി-
ലൊളിപ്പിക്കുമാ പീലിതൻതുണ്ടായി നീ ...